06
August 2020 - 3:47 pm IST

Download Our Mobile App

Updates

Construction field

നി​ര്‍മാ​ണ മേ​ഖ​ല​യി​ൽ വി​ല കു​തി​ക്കു​ന്നു

Published:13 July 2020

വ​ന്‍കി​ട ഗ്രൂ​പ്പു​ക​ള്‍ ഫ്‌​ളാ​റ്റു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ നി​ര്‍മാ​ണം നി​ര്‍ത്തി​വ​ച്ചി​ട്ടും ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ളി​ല്ലെ​ന്ന പേ​രി​ലാ​ണ് വി​ല​കൂ​ട്ട​ല്‍.

കോ​ട്ട​യം: ലോ​ക്ഡൗ​ണി​നു ശേ​ഷം കെ​ട്ടി​ട​നി​ര്‍മാ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​ടി​ക്ക​ടി കൂ​ടു​ന്ന​ത് നി​ര്‍മാ​ണ​മേ​ഖ​ല​യി​ലെ താ​ളം തെ​റ്റി​ക്കു​ന്നു. വ​ന്‍കി​ട ഗ്രൂ​പ്പു​ക​ള്‍ ഫ്‌​ളാ​റ്റു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ നി​ര്‍മാ​ണം നി​ര്‍ത്തി​വ​ച്ചി​ട്ടും ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ളി​ല്ലെ​ന്ന പേ​രി​ലാ​ണ് വി​ല​കൂ​ട്ട​ല്‍.

നി​ര്‍മാ​ണ തൊ​ഴി​ലാ​ളി ക്ഷാ​മ​ത്തി​നി​ട​യി​ലാ​ണ് ഈ ​പ്ര​തി​സ​ന്ധി. മ​റ്റ് തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ നാ​ട്ടി​ലെ പ​ണി​ക്കാ​രെ ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന​ല്‍കി​യി​രു​ന്ന​തി​നേ​ക്കാ​ള്‍ 100 രൂ​പ കൂ​ടു​ത​ല്‍ ന​ല്‍കേ​ണ്ടി വ​രു​ന്നു​ണ്ട്. മ​ണ​ലി​നും സി​മ​ന്‍റി​നു​മ​ട​ക്കം വി​ല മേ​ലോ​ട്ടാ​ണ്. എ​സ്റ്റി​മേ​റ്റി​ട്ട് പ​ണി തു​ട​ങ്ങി​യ കെ​ട്ടി​ടം പൂ​ര്‍ത്തി​യാ​ക​ണ​മെ​ങ്കി​ല്‍ അ​ഞ്ചു മു​ത​ല്‍ എ​ട്ടു ല​ക്ഷം രൂ​പ​വ​രെ അ​ധി​കം വേ​ണ​മി​പ്പോ​ള്‍.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ലെ വി​ല​വ​ര്‍ധ​ന നോ​ക്കാം. സി​മ​ന്‍റി​ന് 40 രൂ​പ കൂ​ടി. മ​ണ​ലി​ന് ഓ​രോ ദി​വ​സം ഓ​രോ വി​ല. എം ​സാ​ന്‍ഡി​നും പി ​സാ​ന്‍ഡി​നും ലോ​ഡി​ന് 1000 രൂ​പ കൂ​ടി. 7 രൂ​പ​യാ​യി​രു​ന്ന ഒ​രു ഇ​ഷ്ടി​ക​യ്ക്ക് 9 രൂ​പ​യാ​യി. ഹോ​ളോ​ബ്രി​ക്‌​സ് 34 രൂ​പ​യാ​യി​രു​ന്ന​ത് 44 ആ​യി. പാ​റ​പ്പൊ​ടി കു​ട്ട​യ്ക്ക് 10 രൂ​പ വ​ർ​ധി​ച്ചു. ലോ​ക്ഡൗ​ണ്‍ മൂ​ലം ക​മ്പ​നി​ക​ള്‍ ഉ​ത്പാ​ദ​നം കു​റ​ച്ച​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top