10
August 2020 - 10:20 am IST

Download Our Mobile App

Flash News
Archives

Football

manchester-city-will-play-in-champions-league

ചാംപ്യൻസ് ലീഗിൽ സിറ്റി കളിക്കും

Published:14 July 2020

അ​ടു​ത്ത ചാം​പ്യ​ന്‍സ് ലീ​ഗി​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ക​ളി​ക്കും. ആ​രാ​ധ​ക​ര്‍ക്കും മാ​നേ​ജ്‌​മെ​ന്‍റി​നും സ​ന്തോ​ഷം ന​ല്‍കി​ക്കൊ​ണ്ട് യു​വേ​ഫ ഏ​ര്‍പ്പെ​ടു​ത്തി​യ ര​ണ്ട് വ​ര്‍ഷ വി​ല​ക്ക് കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണി​ത്

ല​ണ്ട​ന്‍: അ​ടു​ത്ത ചാം​പ്യ​ന്‍സ് ലീ​ഗി​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ക​ളി​ക്കും. ആ​രാ​ധ​ക​ര്‍ക്കും മാ​നേ​ജ്‌​മെ​ന്‍റി​നും സ​ന്തോ​ഷം ന​ല്‍കി​ക്കൊ​ണ്ട് യു​വേ​ഫ ഏ​ര്‍പ്പെ​ടു​ത്തി​യ ര​ണ്ട് വ​ര്‍ഷ വി​ല​ക്ക് കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണി​ത്. സി​റ്റി​യെ യൂ​റോ​പ്യ​ന്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ നി​ന്ന് വി​ല​ക്കി​യ യു​വേ​ഫ​യു​ടെ വി​ധി​ക്കെ​തി​രേ സി​റ്റി മാ​നേ​ജ്മെ​ന്‍റ് കാ​യി​ക ത​ര്‍ക്ക​പ​രി​ഹാ​ര കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍കി​യി​രു​ന്നു. 
   
ഇ​പ്പോ​ള്‍ സി​റ്റി​ക്ക​നു​കൂ​ല​മാ​യി വി​ധി​യെ​ത്തി​യ​തോ​ടെ അ​ടു​ത്ത സീ​സ​ണി​ല്‍ യൂ​റോ​പ്പി​ല്‍ പ​ന്ത് ത​ട്ടാ​നും സി​റ്റി​യും ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​യി. യൂ​റോ​പ്യ​ന്‍ ഫു​ട്ബോ​ള്‍ ക്ല​ബ്ബു​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ഫി​നാ​ഷ്യ​ല്‍ ഫെ​യ​ര്‍പ്ലേ (എ​ഫ്എ​ഫ്പി) നി​യ​മം ലം​ഘി​ച്ചെ​ന്നും യു​വേ​ഫ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നും ക​ണ്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സി​റ്റി​ക്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​ത്. 
   
കാ​യി​ക ത​ര്‍ക്ക പ​രി​ഹാ​ര കോ​ട​തി​യു​ടെ വി​ധി പ്ര​കാ​രം നേ​ര​ത്തെ നി​ശ്ച​യി​ച്ച പി​ഴ​ത്തു​ക​യും സി​റ്റി അ​ട​ക്കേ​ണ്ട​തി​ല്ല. മൂ​ന്നു കോ​ടി യൂ​റോ​യാ​ണ് പി​ഴ​യാ​യി ന​ല്‍കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പു​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത് ഒ​രു കോ​ടി യൂ​റോ​യാ​യി വെ​ട്ടി​ച്ചു​രു​ക്കി. ജ​ര്‍മ​ന്‍ മാ​സി​ക​യാ​യ ദെ​ര്‍ സ്പീ​ഗ​ലി​ന്‍റെ റി​പ്പോ​ര്‍ട്ടു​ക​ളാ​ണ് സി​റ്റി​യെ അ​ന്ന് കു​ടു​ക്കി​യ​ത്. 'എ​ന്‍റെ വാ​ക്ക് കു​റി​ച്ചു​വെ​ച്ചോ​ളൂ, അ​ത് ഉ​ട​ന്‍ സം​ഭ​വി​ക്കും' സി​റ്റി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​ടെ തെ​ളി​വ​ട​ക്ക​മാ​ണ് ദെ​ര്‍ സ്പീ​ഗ​ല്‍ പു​റ​ത്തു​വി​ട്ട​ത്. 
   
ഇ​തി​നെ​ത്തു​ട​ര്‍ന്ന് യു​വേ​ഫ ന​ട​ത്തി​യ അ​ന്വേ​ണ​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തും ന​ട​പ​ടി സ്വീ​ക​രി​ച്ച​തും. 2012-16 കാ​ല​യ​ള​വി​ല്‍ ച​ട്ടം ലം​ഘി​ച്ച് യു​വ​താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച സി​റ്റി​യു​ടെ ന​ട​പ​ടി​യും വി​വാ​ദ​മാ​യി​രു​ന്നു. സി​റ്റി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ത്തി​യ​തോ​ടെ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ര്‍ക്ക് ചാ​മ്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത നേ​ടാ​മെ​ന്ന മോ​ഹ​വും അ​വ​സാ​നി​ച്ചു.  ഇ​ത്ത​വ​ണ​ത്തെ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ​തി​രാ​യി സി​റ്റി​ക്ക് മ​ത്സ​രം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി -റ​യ​ല്‍ മാ​ഡ്രി​ഡ് പോ​രാ​ട്ട​ത്തി​ല്‍ 2-1ന് ​സി​റ്റി​യാ​ണ് മു​ന്നി​ല്‍.​മാ​ഞ്ച​സ്റ്റ​റി​ന്‍റെ ത​ട്ട​ക​ത്തി​ലാ​ണ് ര​ണ്ടാം പാ​ദം. 
 
സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ വി​ജ​യി​ച്ച് ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം നേ​ടു​ക​യാ​ണ് പെ​പ് ഗാ​ര്‍ഡി​യോ​ള​യു​ടെ​യും ശി​ഷ്യ​ന്മാ​രു​ടെ​യും സ്വ​പ്നം. ഇ​ത്ത​വ​ണ​ത്തെ പ്രീ​മി​യ​ര്‍ ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി. 35 മ​ത്സ​ര​ത്തി​ല്‍ നി​ന്ന് 23 ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും ഒ​മ്പ​ത് തോ​ല്‍വി​യു​മ​ട​ക്കം 72 പോ​യി​ന്‍റാ​ണ് സി​റ്റി​ക്കു​ള്ള​ത്. 93 പോ​യി​ന്‍റു​ള്ള ലി​വ​ര്‍പൂ​ള്‍ ഇ​ത്ത​വ​ണ കി​രീ​ടം ഉ​റ​പ്പി​ച്ച് ക​ഴി​ഞ്ഞു. അ​വ​സാ​ന ര​ണ്ട് സീ​സ​ണി​ലും പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം നേ​ടി​യ സി​റ്റി​ക്ക് ഹാ​ട്രി​ക്ക് കി​രീ​ട​മെ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.


വാർത്തകൾ

Sign up for Newsletter



top