10
August 2020 - 10:03 am IST

Download Our Mobile App

Flash News
Archives

Gulf

Visa

മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസ കാലാവധി കഴിഞ്ഞവർക്ക് പുതിയ മാർഗനിർദേശവുമായി യുഎഇ

Published:14 July 2020

മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസ കാലാവധി പൂർത്തിയായവരാണ് രാജ്യം വിടേണ്ടത്. ജൂലൈ 12 മുതൽ നിയമം നിലവിൽ വന്നതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു.

ദുബായ്: സന്ദർശക വിസ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനുള്ളിൽ രാജ്യം വിടണമെന്ന് യുഎഇ. മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസ കാലാവധി പൂർത്തിയായവരാണ് രാജ്യം വിടേണ്ടത്. ജൂലൈ 12 മുതൽ നിയമം നിലവിൽ വന്നതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു.

ഒരു മാസത്തിനുള്ളിൽ രാജ്യം വിടുകയോ അല്ലെങ്കിൽ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യാം. അതല്ലെങ്കിൽ പിഴ അടക്കേണ്ടി വരും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിസ കഴിഞ്ഞവർ എത്രയും പെട്ടെന്ന് ഓൺലൈനായി വിസ പുതുക്കൽ നടപടി ആരംഭിക്കണമെന്നാണ് നിർദേശം.


വാർത്തകൾ

Sign up for Newsletter



top