ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:14 July 2020
സതാംപ്ടണ്: ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റിനിടെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്ഡേഴ്സന് പന്തിന്റെ തിളക്കം കൂടാന്‍ തുപ്പല് ഉപയോഗിച്ചുവോ? ഇക്കാര്യത്തിൽ വിവാദം കൊഴുക്കുകയാണ്. കൊവിഡിനെ തുടര്‍ന്നു പന്തില്‍ തുപ്പല് ഉപയോഗിക്കുന്നതിന് ഐസിസി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതു ലംഘിച്ച് ആന്ഡേഴ്സന് പന്തില്‍ തുപ്പല് പ്രയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ താരത്തിന്റെ ആക്ഷനാണ് സംശയമുയര്‍ത്തിയത്. നിയമം ലംഘിച്ച് ഒന്നിലേറെ തവണ പന്തില്‍ തുപ്പല് പ്രയോഗിച്ചാല്‍ അഞ്ചു റണ്‍സ് പെനല്‍റ്റിയായി എതിര് ടീമിനു ലഭിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. പന്തിന് തിളക്കം കൊണ്ടുവരാന്‍ ആന്ഡേഴ്സന് അവസാന ദിവസം ശരിക്കും വിഷമിക്കുന്നത് കാണാമായിരുന്നുവെന്നും ഇതേ തുടര്‍ന്ന് താരം തുപ്പല് ഉപയോഗിച്ചതാവാമെന്നുമാണ് വിമര്‍ശകരുടെ അഭിപ്രായം. അഞ്ചാം ദിനത്തിലെ ആറാമത്തെ ഓവറിനിടെയുള്ള ദൃശ്യങ്ങളാണ് ആന്ഡേഴ്സന് പന്തില്‍ തുപ്പല് ഉപയോഗിച്ചുവെന്നതിന് ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ ദൃശ്യത്തില്‍ താരം അത് ചെയ്തിട്ടുണ്ടോയെന്ന കാര്യം അത്ര വ്യക്തമല്ല. ക്യാമറ ആംഗിള്‍ ആണ് ഇതിനു കാരണം. എന്നാല്‍ വിവാദത്തെ തുടര്‍ന്നു സ്കൈ സ്പോര്‍ട്സ് ചാനല്‍ മറ്റൊരു ക്യാമറ ആംഗിളില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. തുപ്പലല്ല, മറിച്ച് മുഖത്തു നിന്നുള്ള വിയര്‍പ്പ് കൊണ്ടാണ് ആന്ഡേഴ്സന് പന്ത് മിനുക്കുന്നതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
പന്തില്‍ വിയര്‍പ്പ് ഉപയോഗിക്കുന്നതിന് ഐസിസി വിലര്ക്കേര്പ്പെടുത്തിയിട്ടില്ല. തുപ്പലിനു പകരം വിയര്‍പ്പ് ഉപയോഗിക്കാമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. ആന്ഡേഴ്സന് വിയര്‍പ്പ് തന്നെയാണ് ഉപയോഗിച്ചതെന്ന കാര്യം കമന്റേറ്ററും മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈനും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ ഇക്കാര്യം അപ്പോള്‍ തന്നെ ക്യാമറന്മാരുടെ സഹായത്തോടെ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ഹുസൈന് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിന് ആവേശ ജയമാണ് നേടിയത്. നാല് വിക്കറ്റിനാണ് ജേസണ്‍ ഹോള്‍ഡറും സംഘവും വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 200 റണ്‍സ് വിജയലക്ഷ്യം 64.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ജെര്മെയ്ന് ബ്ലാക്ക്വുഡിന്റെ (95) പോരാട്ടമാണ് വെസ്റ്റ് ഇന്‍ഡീസിന് ചരിത്ര ജയം സമ്മാനിച്ചത്. ഷെയ്ന് ഡൗറിച്ച് (20), ജേസണ്‍ ഹോള്‍ഡര്‍ (14) പുറത്താവാതെ നിന്നു. നേരത്തെ 27ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നെങ്കിലും ബ്ലാക്ക്വുഡിന്റെ ബാറ്റിങ് വെസ്റ്റ് ഇന്‍ഡീസിന് കരുത്താവുകയായിരുന്നു.154 പന്തില്‍ 12 ഫോറുള്‍പ്പെടെയാണ് ബ്ലാക്ക്വുഡിന്റെ ഇന്നിങ്സ്.
ക്രയ്ഗ് ബ്രാത്ത് വെയ്റ്റ് (65),ഷെയ്ന് ഡൗറിച്ച്(61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വെസ്റ്റ് ഇന്‍ഡീസിന് കരുത്തായത്. ഷംറാ ബ്രോക്സ് (39),റോഷ്ടണ്‍ ചേസ് (47),ജോണ്‍ കാംബെല്‍ (28)എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ജേസണ്‍ ഹോള്‍ഡര്‍ (5),അല്‍സാരി ജോസഫ് (18),ജെമെയ്ന്‍ ബ്ലാക്ക്വുഡ് (12),ഷായ് ഹോപ്പ് (16),കീമാര്‍ റോച്ച് (1*), ഷനോന്‍ ഗബ്രിയേല്‍ (4) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ഇംഗ്ലണ്ടിനുവേണ്ടി നായകന് ബെന്‍ സ്റ്റോക്സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.