ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:14 July 2020
വാഷിങ്ടൺ: ഓൺ ലൈൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ എത്രയും വേഗം അമെരിക്ക വിടണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരേ 17 യുഎസ് സംസ്ഥാനങ്ങളും ഡിസ്ട്രിക്റ്റ് ഒഫ് കൊളംബിയയും കോടതിയെ സമീപിച്ചു. വിദ്യാർഥികളോടുള്ള ക്രൂരതയും നിയമവിരുദ്ധവുമാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് അവർ. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ ജൂലൈ ആറിലെ ഉത്തരവ്.
മസാച്യുസെറ്റ്സിലെ ജില്ലാ കോടതിയിലാണ് സംസ്ഥാനങ്ങൾ ലോസ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. ഫെഡറൽ സർക്കാരിന്റെ ഉത്തരവ് പൂർണമായി തടയണം എന്നാണ് ആവശ്യം. കൊറോണ മഹാമാരി പടർന്നു പിടിച്ച കാലത്ത് വിദേശ വിദ്യാർഥികളെ പുറത്താക്കാനുള്ള ഉത്തരവ് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് 18 അറ്റോർണി ജനറൽമാരും കോടതിയിൽ ബോധിപ്പിച്ചു.
2018-19 അക്കാഡമിക് വർഷത്തിൽ 10 ലക്ഷത്തിലേറെ വിദേശ വിദ്യാർഥികൾ യുഎസിലുണ്ടായിരുന്നെന്നും അവർ. ഈ വർഷം ജനുവരിയിൽ 1.94 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ യുഎസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന് റോൾ ചെയ്തിട്ടുണ്ട്.
നേരത്തേ, ഹാർവാഡ് സർവകലാശാലയും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും ഫെഡറൽ സർക്കാരിന്റെ ഉത്തരവിനെതിരേ കോടതിയിലെത്തിയിരുന്നു.