06
August 2020 - 7:19 pm IST

Download Our Mobile App

World

pakistan

കശ്മീർ: പ്രമേയം പാസാക്കി പാക് ദേശീയ അസംബ്ലി

Published:14 July 2020

കശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിക്കുന്ന പ്രമേയം പാക് ദേശീയ അസംബ്ലി ഏകകണ്ഠമായി പാസാക്കി. പാർലമെന്‍ററികാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്.

ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ ഇടപെടാൻ വീണ്ടും പാക്കിസ്ഥാന്‍റെ ഗുഢനീക്കം. കശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിക്കുന്ന പ്രമേയം പാക് ദേശീയ അസംബ്ലി ഏകകണ്ഠമായി പാസാക്കി. പാർലമെന്‍ററികാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്. കശ്മീരികൾക്ക് നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലും പിന്തുണ നൽകുമെന്നും പ്രമേയം പറയുന്നു.

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇക്കാര്യത്തിൽ ഇടപെടരുതെന്നുമുള്ള ഇന്ത്യയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കുകയാണു പാക്കിസ്ഥാൻ. കശ്മീരിൽ പ്രകോപനമുണ്ടാക്കുക എന്നതാണു പാക് ലക്ഷ്യം. കശ്മീർ പ്രശ്നത്തിനു പരിഹാരം കാണാൻ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കശ്മീരി ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇതിനു പിന്നാലെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യൻ നടപടിക്കെതിരേ  അന്താരാഷ്ട്ര പിന്തുണ നേടാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ടതാണു പാക്കിസ്ഥാൻ. അതിർത്തിയിൽ നുഴഞ്ഞുക‍യറി അസ്വസ്ഥതകളുണ്ടാക്കാനും തുടർച്ചയായി അവർ ശ്രമിച്ചുവരുന്നു.


വാർത്തകൾ

Sign up for Newsletter



top