06
August 2020 - 7:19 pm IST

Download Our Mobile App

Bollywood

amitabh-abhishek

അമിതാഭ് ബച്ചൻ ചികിത്സയോട് നന്നായി പ്രതികരിക്കുന്നു

Published:14 July 2020

അമിതാഭിനും അഭിഷേകിനും പുറമേ ഐശ്വര്യ റായി ബച്ചൻ, എട്ടു വയസുകാരി മകൾ ആരാധ്യ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ വീട്ടിൽ ക്വാറന്‍റൈനിലാണ്.

മുംബൈ: കൊവിഡ് ബാധിച്ച് നാനാവതി ആശുപത്രിയിൽ ചികിത്സയിലുള്ള മെഗാസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും ഇവർ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും അവർ.

അമിതാഭിനും അഭിഷേകിനും പുറമേ ഐശ്വര്യ റായി ബച്ചൻ, എട്ടു വയസുകാരി മകൾ ആരാധ്യ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ വീട്ടിൽ ക്വാറന്‍റൈനിലാണ്. ഐസൊലേഷന്‍റെ ഇരുട്ടിൽ കഴിയുന്ന തനിക്ക് വെളിച്ചം പകരുന്ന ആരാധകർക്ക് നന്ദി പറയുന്നതായി തിങ്കളാഴ്ച രാത്രി അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു. തനിക്കായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന സ്നേഹ സന്ദേശങ്ങൾ അദ്ദേഹം നന്ദിയോടെ സ്മരിച്ചു.

പ്രാർഥനകളുടെയും ആശംസകളുടെയും പെരുമഴ സ്നേഹത്തിന്‍റെ എല്ലാ അണക്കെട്ടുകളും തകർക്കുന്നതാണെന്ന് ബച്ചൻ ചൂണ്ടിക്കാട്ടി. അത്രയേറെ സ്നേഹം കൊണ്ടു നിറയപ്പെട്ടിരിക്കുകയാണു താൻ- അമിതാഭ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഇതിനിടെ, അമിതാഭിന്‍റെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് പരിശോധന നടത്തി. അവരെല്ലാം നെഗറ്റീവാണെന്ന് അസിസ്റ്റന്‍റ് മുനിസിപ്പൽ കമ്മിഷണർ വിശ്വാസ് മോതെ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top