01
December 2020 - 7:47 am IST

Download Our Mobile App

Flash News
Archives

Hollywood

naya1

കാണാതായ നടി നയ റിവേരയുടെ മൃതദേഹം തടാകത്തിൽ

Published:14 July 2020

ഈ മാസം എട്ടിന് മകൻ ജോസിയെ മാത്രം ബോട്ടിൽ കണ്ടെത്തുകയായിരുന്നു. അമ്മയെ വെള്ളത്തിൽ കാണാതായെന്നാണ് മകൻ പറഞ്ഞത്. ഉടനെ തന്നെ മുങ്ങൽ വിദഗ്ധർ തെരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്തിയില്ല.

കാലിഫോര്‍ണിയ: കഴിഞ്ഞ ദിവസം കാണാതായ നടിയും ​ഗായികയും മോഡലുമായ നയ റിവേരയുടെ മൃതദേഹം കണ്ടെത്തി. നയയെ ജൂലൈ 9 നാണ് മകനുമൊത്ത് തടാകത്തിൽ കാണാതായത്. പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായത്. നാല് വയസുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് നടിയെ കാണാതാകുന്നത്. കാണാതാകുന്നതിന് തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം നയ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍  റിവേര  ബുധനാഴ്ച ഒരു ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും മകനുമായി ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കണ്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ മാസം എട്ടിന് മകൻ ജോസിയെ മാത്രം ബോട്ടിൽ കണ്ടെത്തുകയായിരുന്നു. അമ്മയെ വെള്ളത്തിൽ കാണാതായെന്നാണ് മകൻ പറഞ്ഞത്. ഉടനെ തന്നെ മുങ്ങൽ വിദഗ്ധർ തെരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്തിയില്ല.

ബോട്ടിന്‍റെ നിയന്ത്രണം വിട്ട് വെള്ളത്തിൽ വീണതാകാനാണ് സാധ്യതയെന്നും തടാകത്തിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർ‌ലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.


വാർത്തകൾ

Sign up for Newsletter



top