10
August 2020 - 10:32 am IST

Download Our Mobile App

Flash News
Archives

Football

real-madrid-granada-match-review-spanish-league

റയലിന് കിരീടം ഒരു ജയം അകലെ

Published:14 July 2020

സ്പാനിഷ് ലീഗിൽ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം കിരീടം നേടാൻ  ചാമ്പ്യൻ ടീം റയൽ മാഡ്രിഡിന് ഒരു ജയംകൂടി. ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രനാഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്.

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം കിരീടം നേടാൻ  ചാമ്പ്യൻ ടീം റയൽ മാഡ്രിഡിന് ഒരു ജയംകൂടി. ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രനാഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. ഇതോടെ ലാ ലിഗ കിരീടത്തിന് തൊട്ടടുത്ത് റയൽ എത്തി .പോയിൻ്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള  ബാഴ്‌സലോണയുമായി നിര്‍ണ്ണായകമായ 4 പോയിന്റുകളുടെ വ്യത്യാസം നേടാനായതാണ് റയലിന് കാര്യങ്ങള്‍ അനുകൂലമായത്. കഴിഞ്ഞ 8 കളികളിലായി തുടര്‍ച്ചയായ ജയം നേടിയാണ് റയല്‍ മുന്നേറുന്നത്. റയലിനു വേണ്ടി ബൻസെ മ (16), മെൻഡി (10) എന്നിവർ സ്കോർ ചെയ്തപ്പോൾ മാച്ചി സ് (50) ആയിരുന്നു ഗ്രനാഡയ്ക്കായി സ്കോർ ചെയ്തത്.

ഗ്രനാഡയ്‌ക്കെതിരെ കളിയുടെ തുടക്കത്തില്‍ തന്നെ റയല്‍ മേധാവിത്വം നേടി. 10-ാം മിനിറ്റില്‍ മെന്‍ഡിയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 6 മിനിറ്റിനകം റയല്‍ മുന്നേറ്റനിര വീണ്ടും എതിരാളികളുടെ വല ചലിപ്പിച്ചു. ഇത്തവണ കരിം ബെന്‍സേമയാണ് ഗോളിനവകാശിയായത്. ആദ്യ പകുതിയില്‍ 2-0ന് തന്നെ മേധാവിത്വം നിലനിര്‍ത്താന്‍ റയലിനായി. എന്നാല്‍ ഗ്രനാഡ രണ്ടാം പകുതിയില്‍ മറുപടി നല്‍കി. 50-ാം മിനിറ്റില്‍ മാച്ചിസാണ് ഗ്രനാഡയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്.

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ വില്ലാറയലിനെ റയല്‍ സോസീഡാഡ് തോല്‍പ്പിച്ചു. 2-1നാണ് ലീഗിലെ അഞ്ചാം സ്ഥാനക്കാരെ 8-ാം സ്ഥാനക്കാര്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ആറാം സ്ഥാനക്കാരായ ഗെറ്റാഫയെ 17-ാം സ്ഥാനക്കാരായ ആല്‍വെസ് സമനിലയില്‍ തളച്ചു.

36 മത്സരങ്ങളിലായി റയല്‍ മാഡ്രിഡ് 83 പോയിന്റുമായിട്ടാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ബാഴ്‌സലോണ അത്രയും തന്നെ മത്സരങ്ങളിലായി 79 പോയിന്റിലാണ് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് 66 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡും അത്രതന്നെ പോയിന്റുമായി സെവില്ല നാലാം സ്ഥാനത്തുമാണ്. വില്ലറയല്‍, ഗെറ്റാഫേ, റയല്‍ സോസിയാഡാഡ് എന്നിവരാണ് ആദ്യ ഏഴു സ്ഥാനങ്ങളിലുള്ളത്. ലീഗിൽ ഇനി 2 മത്സരങ്ങൾ വീതമാണ് അവശേഷിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top