10
August 2020 - 11:05 am IST

Download Our Mobile App

Crime

Stabed Death, Crime, National News

റോഡില്‍ അമിതവേഗതയും അഭ്യാസവും നടത്തുന്നതിനെ വിലക്കിയ യുവാവിനെ പതിനേഴുകാരന്‍ കുത്തിക്കൊന്നു

Published:14 July 2020

സംഭവത്തില്‍ പതിനേഴുകാരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ ആഴത്തിലുളള മുപ്പതോളം കുത്തുകളേറ്റിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

ന്യൂഡല്‍ഹി: അമിതവേഗത്തിലും ശബ്ദത്തിലും ബൈക്കോടിച്ച് റോഡില്‍ അഭ്യാസം നടത്തുന്നതിനെ വിലക്കിയ യുവാവിനെ പതിനേഴുകാരന്‍ കുത്തിക്കൊന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന രഘുബീര്‍ നഗര്‍ സ്വദേശി മനീഷ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനേഴുകാരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ ആഴത്തിലുളള മുപ്പതോളം കുത്തുകളേറ്റിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

ബൈക്കില്‍ അഭ്യാസം നടത്തുന്നതിനെ പ്രദേശവാസികള്‍ നിരവധി തവണ വിലക്കിയിരുന്നു. മനീഷും ഇയാളെ നേരത്തേ പലതവണ താക്കീതുചെയ്തിരുന്നു. എന്നാല്‍ പതിനേഴുകാരന്‍ ഇതൊന്നും കാര്യമാക്കിയില്ല. കഴിഞ്ഞദിവസം വീണ്ടും ഇതേ രീതിയില്‍ ബൈക്കോടിക്കുന്നതിനിടെ മനീഷ് വീണ്ടും താക്കീതുചെയ്തു. ഇതില്‍ രോഷാകുലരായ പ്രതി സുഹൃത്തുക്കളെ വിളിച്ചുചേര്‍ത്ത് അക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട മനീഷിനൊപ്പം ഉണ്ടായിരുന്നവര്‍ വീട്ടിലേക്കുപോയ സമയത്താണ് കൊലപാതകം നടത്തിയത്. പതിനേഴുകാരനാണ് മനീഷിനെ കുത്തിയത്. സുഹൃത്തുക്കള്‍ പതിനേഴുകാരനെ പിടിച്ചുമാറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ തിരികെയെത്തി ഇയാള്‍ വീണ്ടും മനീഷിനെ കുത്തുകയായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.


വാർത്തകൾ

Sign up for Newsletter



top