10
August 2020 - 11:52 am IST

Download Our Mobile App

Gulf

uae.jpg

യുഎഇയ്ക്ക് ആശ്വാസം; കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്

Published:14 July 2020

ഇന്നലെ 344 പുതിയ കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. ആകെയുള്ള 55,198 പേരില്‍ 45,513 പേര്‍ രോഗവിമുക്തി നേടിയതോടെ രോഗബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെയായി കുറഞ്ഞു.

അബുദാബി: യുഎഇയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു. ഇന്നലെ 344 പുതിയ കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. ആകെയുള്ള 55,198 പേരില്‍ 45,513 പേര്‍ രോഗവിമുക്തി നേടിയതോടെ രോഗബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെയായി കുറഞ്ഞു. ലോകത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 30 ലക്ഷത്തില്‍ എത്തിനില്‍ക്കുകയും പല ലോകരാജ്യങ്ങളും സ്തബ്ധരായി ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുഎഇ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൂടെ മഹാമാരിയെ വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ്.

ലോകത്തിലെ തന്നെ മികച്ച ടെസ്റ്റിംഗ് ആന്‍ഡ് ട്രേസിംഗ് മാര്‍ഗങ്ങളുപയോഗിച്ച് മാസ് ടെസ്റ്റിംഗ് നടത്തിയാണ് വൈറസിനെ വരുതിയിലാക്കാന്‍ യുഎഇ ശ്രമം നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 40 ലക്ഷം പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 20 ലക്ഷത്തോളം ടെസ്റ്റുകള്‍ വീണ്ടും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് രാജ്യം ഇതിനിടെ യുഎഇക്ക് പുറത്തുള്ള താമസക്കാര്‍ക്ക് രാജ്യത്തിനകത്ത് എത്തുന്നതിനുള്ള സാഹചര്യം ഒരുങ്ങി.

ഇന്ത്യ-യുഎഇ ധാരണയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നും ആദ്യത്തെ ഫ്ലൈറ്റ് ജൂലൈ 12ന് എത്തിച്ചേര്‍ന്നു. വന്ദേ ഭാരത് മിഷനി ലൂടെയും യുഎഇയിലെ മറ്റ് എയര്‍ലൈനുകള്‍ മുഖേനയും പതിനഞ്ച് ദിവസത്തിനുള്ളില്‍ രാജ്യത്തിനകത്ത് പ്രവേശിക്കാനുള്ള സജ്ജീകരണങ്ങള്‍ നടന്നുകഴിഞ്ഞു. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിനുശേഷം ആകണം യാത്ര ചെയ്യേണ്ടത്.

അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, റഷ്യന്‍ ഫെഡറേഷന്‍, സുഡാന്‍ താന്‍സാനിയ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രയുടെ ഭാഗമായി ഹാജരാക്കേണ്ടത്. താമസ രേഖകളുടെ കാലാവധി കഴിഞ്ഞ, രാജ്യത്തിനകത്ത് താമസിക്കുന്ന, ആളുകള്‍ക്ക് അത് പുതുക്കി നല്‍കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.


വാർത്തകൾ

Sign up for Newsletter



top