ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:14 July 2020
വിദ്യബാലൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശകുന്തളദേവി ചിത്രത്തിന്റെ ട്രെയ്ലർ നാളെ റിലീസ് ചെയ്യും. ആമസോൺ പ്രൈമിൽ ജൂലൈ 31ന് റിലീസ് ചെയ്യും. ഗണിത ലോകത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ച് കാൽക്കുലേറ്ററിനെയും കമ്പ്യൂട്ടറിനെയും തോൽപ്പിച്ച ശകുന്തളദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. അനു മേനോനാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്.
1929ൽ ബംഗളൂരുവിൽ ഒരു യാഥാസ്ഥിതിക കർണാടക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശകുന്തളാദേവി മൂന്നു വയസ്സു മുതൽ കണക്കിലെ അമാനുഷിക പ്രതിഭ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ശകുന്തള ദേവിയുടെ 20 വയസ്സു മുതൽ ജീവിതാവസാനം വരെയുളള കാലയളവിലെ കഥയാണ് ചിത്രം പറയുന്നത്.
സോണി പിക്ച്ചേഴ്സും അബണ്ടൻഷ്യ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോക്സ് ഓഫീസിൽ 200 കോടിയുടെ വിജയം കൊയ്ത മിഷൻ മംഗളിന് ശേഷം വിദ്യാബാലൻ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്.