06
August 2020 - 6:32 pm IST

Download Our Mobile App

National

covid virus.jpg

ബിഹാറിൽ 75 ബിജെപി നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published:14 July 2020

കൊവിഡ്  വ്യാപിക്കുന്നതിനിടെയും ബിജെപി നേതാക്കൾ ഒത്തുകൂടിയതാണ് ഇത്തരത്തിൽ കൂട്ടത്തോടെ കൊവിഡ് ബാധിക്കാൻ കാരണമെന്ന പറയപ്പെടുന്നു. 

പട്‌ന: ബിഹാറിൽ 75 ബിജെപി നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്‌നയിലെ ബിജെപി ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 100 നേതാക്കളുടെയും ജീവനക്കാരുടെയും സാമ്പിളുകൾ ഇന്നലെ ശേഖരിച്ചു . ഇതിലാണ് 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, എംഎൽസി രാധാ മോഹൻ ശർമ എന്നിവരുൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വർഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കൊവിഡ്  വ്യാപിക്കുന്നതിനിടെയും ബിജെപി നേതാക്കൾ ഒത്തുകൂടിയതാണ് ഇത്തരത്തിൽ കൂട്ടത്തോടെ കൊവിഡ് ബാധിക്കാൻ കാരണമെന്ന പറയപ്പെടുന്നു.

ഗ്രാമീണ തൊഴിൽ മന്ത്രി ശൈലേഷ് കുമാറിനു ഇന്നലെ കൊവിഡ് 19 പൊസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തേ പിന്നാക്ക ക്ഷേമ മന്ത്രി വിനോദ് കുമാർ സിങിനു ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ബിഹാറിൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 16 മുതൽ 31 വരെ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കങ്കർബാഗ്, മിതാപൂർ, രാജേന്ദ്ര നഗർ എന്നീ മൂന്ന് മൊത്ത പച്ചക്കറി വിപണികൾ അടച്ചുപൂട്ടാൻ ജില്ലാ മജിസ്‌ട്രേറ്റ് കുമാർ രവി നിർദേശം നൽകി.
 


വാർത്തകൾ

Sign up for Newsletter



top