06
August 2020 - 6:38 pm IST

Download Our Mobile App

National

VACCINE.jpg

കൊവിഡ് 19: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു

Published:14 July 2020

ഐസിഎംആറും ഭാരത് ബയോടെക്കും ചേർന്നാണ് കൊവാക്‌സിൻ നിർമിക്കുന്നത്. പാറ്റ്‌ന എയിംസിലെ പരീക്ഷണമാണ് ഇന്നലെ മുതൽ ആരംഭിച്ചത്

ഡൽഹി: ഇന്ത്യയിൽ നിർമിച്ച  കൊവിഡ് 19 വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു. ഐസിഎംആറും ഭാരത് ബയോടെക്കും ചേർന്നാണ് കൊവാക്‌സിൻ നിർമിച്ചത്. പാറ്റ്‌ന എയിംസിലെ പരീക്ഷണമാണ് ഇന്നലെ മുതൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തെരഞ്ഞടുക്കപ്പെട്ട 18 പേരിലാണ് പരീക്ഷണം.

തെരഞ്ഞടുക്കപ്പെട്ട 18 പേരെ ആദ്യം മെഡിക്കൽ ചെക്കപ്പിനു വിധേയമാക്കും. തുടർന്ന്  റിപ്പോർട്ട് വിലയിരുത്തിയ ശേഷം തുടർന്നുള്ള നടപടികളുമായി മുന്നോട്ട് പോകും. പരീക്ഷണത്തിന് തയാറായി നിരവധി ആളുകളുകളാണ് സന്നദ്ധത അറിയിച്ചത്.  എന്നാൽ  പതിനെട്ട് പേരെ മാത്രമാണ് തെരെഞ്ഞടുത്തത്.തെരഞ്ഞെടുക്കപ്പെട്ടവർ 18നും 55 നും ഇടയിൽ പ്രായമുള്ളവരാണ്.


വാർത്തകൾ

Sign up for Newsletter



top