09
August 2020 - 7:29 pm IST

Download Our Mobile App

Troll

oli-troll

'ഒരു നേപ്പാളിയായതിൽ ഞാൻ അഭിമാനിക്കുന്നു'; രാമൻ നേപ്പാളിയാണെന്ന് പറഞ്ഞ ഒലിക്കെതിരെ ട്രോൾപൂരം

Published:14 July 2020

ഇപ്പോൾ ഒലിയുടെ ഈ പ്രസ്താവനയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ കമന്‍റുകൾ നിറയുകയാണ്.

കഴിഞ്ഞ ദിവസമാണ് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി ശ്രീരാമൻ നേപ്പാളിയാണെന്നും യഥാർഥ അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്നും അവകാശപ്പെട്ടത്. ഇപ്പോൾ ഒലിയുടെ ഈ പ്രസ്താവനയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ കമന്‍റുകൾ നിറയുകയാണ്.

ഇന്ന് അയോധ്യ നേപ്പാളിന്‍റെയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി 2025 ഓടെ ലോകം മുഴുവൻ കീഴടക്കും. 2030 ഓടെ എല്ലാ ഗ്രഹങ്ങളിലും അവകാശവാദം ഉന്നയിക്കും. 2040 ഓടെ സൗരയൂഥവും നേപ്പാളിന്‍റേതായി മാറുമെന്നും ട്രോളൻമാർ പരിഹസിച്ചു. ഇങ്ങനെ പോയാൽ ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ ഊർജ്ജസ്വലനായ നേതാവ് ലോകം മുഴുവൻ നേപ്പാളിന്‍റേതായി കീഴടക്കുമെന്നും ഒരാൾ ട്വീറ്റ് ചെയ്തു.

മറ്റൊരു ട്രോൾ ഇങ്ങനെയാണ്... ന്യൂയോർക്ക് അമെരിക്കയിലല്ല, യഥാർഥ ന്യൂയോർക്ക് നേപ്പാളിലാണ്. യഥാർഥ ഓസ്ട്രേലിയയും നേപ്പാളിലാണ്. യഥാർഥ ടോക്യോ, പാരീസ്, ലണ്ടന്‌, ബെർലിൻ, ബാങ്കോക്ക്, ഇസ്ലമാബാദ് എന്നീ സ്ഥലങ്ങളും നേപ്പാളിലായിരുന്നു. ഒരു നേപ്പാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു.

 


വാർത്തകൾ

Sign up for Newsletter



top