06
August 2020 - 6:40 pm IST

Download Our Mobile App

Updates

Rubber

റ​ബ​ര്‍ കേ​ര​ള​ത്തോ​ട് വി​ട​പ​റ​യു​ന്നു

Published:14 July 2020

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

കൊ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍
ക​ര്‍ഷ​ക​രി​ലും ജ​ന​പ്ര​തി​നി​ധി​ക​ളി​ലും
നി​ന്നും പ്ര​തി​ഷേ​ധം ഉ​യ​രാ​നി​ട​യി​ല്ലെ​ന്ന
സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ബ​ര്‍ ക​ര്‍ഷ​ക​രു​ടെ ജീ​വി​തം അ​ന്യാ​ധീ​ന​പ്പെ​ടു​ത്താ​നു​ള്ള
നീ​ക്കം വേ​ഗ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം: കാ​ല​വ​സ്ഥ​യി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍ മൂ​ലം  റ​ബ​ര്‍ ബോ​ര്‍ഡ് കേ​ര​ള​ത്തെ കൈ​യൊ​ഴി​യു​ന്നു. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ റ​ബ​ര്‍ കൃ​ഷി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്രം. അ​തി​ന്‍റെ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​ക്ക​ഴി​ഞ്ഞു. കൊ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍ഷ​ക​രി​ലും ജ​ന​പ്ര​തി​നി​ധി​ക​ളി​ലും നി​ന്നും പ്ര​തി​ഷേ​ധം ഉ​യ​രാ​നി​ട​യി​ല്ലെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ബ​ര്‍ ക​ര്‍ഷ​ക​രു​ടെ ജീ​വി​തം അ​ന്യാ​ധീ​ന​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം വേ​ഗ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. റ​ബ​ര്‍ ബോ​ര്‍ഡി​നെ ഇ​വി​ടെ നി​ന്ന് മാ​റ്റി​യ ശേ​ഷം ന​വി​ടു​ത്ത കൃ​ഷി   കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​ക​ളെ ഏ​ല്‍പ്പി​ക്കു​ക​യോ ചെ​യ്യാ​നും ആ​ലോ​ച​ന​യു​ണ്ട്.
 
രാ​ജ്യ​ത്ത് റ​ബ​ര്‍ കൃ​ഷി​യും വ്യ​വ​സാ​യ​വും അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​നാ​ണ് ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ആ​ക്റ്റ് കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​നു​ള്ള ഏ​ജ​ന്‍സി​യെ​ന്ന നി​ല​യി​ല്‍ 1947ല്‍ ​റ​ബ​ര്‍ ബോ​ര്‍ഡ് സ്ഥാ​പി​ത​മാ​യി. റ​ബ​ര്‍ ആ​ക്റ്റ് ഇ​ല്ലാ​താ​കു​ന്ന​തോ​ടെ അ​നാ​ഥ​മാ​കു​ന്ന റ​ബ​ര്‍ കൃ​ഷി​ക്കും ക​ര്‍ഷ​ക​നും ഭാ​വി​യോ പ​രി​ഗ​ണ​ന​യോ ഉ​ണ്ടാ​കി​ല്ല. നി​യ​മം റ​ദ്ദാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ റ​ബ​ര്‍ ഉ​ത്പാ​ദ​നം, ഉ​പ​യോ​ഗം എ​ന്നി​വ​യൊ​ന്നും സം​ബ​ന്ധി​ച്ച് ഒ​രു ക​ണ​ക്കും നി​ല​വി​ലു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. ഉ​ത്പാ​ദ​ന​ക്ക​ണ​ക്കി​ല്‍ പ​ല​പ്പോ​ഴും അ​വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ലും റ​ബ​ര്‍ ബോ​ര്‍ഡ് ന​ല്‍കു​ന്ന ഉ​പ​യോ​ഗ​ക്ക​ണ​ക്കി​ല്‍ കൃ​ത്യ​ത​യു​ണ്ട്.
 
മൂ​ന്നു മാ​സം ഇ​ട​വി​ട്ട് ഉ​പ​യോ​ഗ​ത്തി​ന്‍റെ ക​ണ​ക്ക് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള എ​ല്ലാ ഉ​ത്പാ​ദ​ക ക​മ്പ​നി​ക​ളും റി​ട്ടേ​ണ്‍ ന​ല്‍ക​ണം എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് റ​ബ​ര്‍ ബോ​ര്‍ഡ് ലൈ​സ​ന്‍സ് അ​നു​വ​ദി​ക്കു​ന്ന​ത്. റ​ബ​ര്‍ ആ​ക്റ്റും ബോ​ര്‍ഡും ഇ​ല്ലാ​താ​യാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ക​ണ​ക്കു ചോ​ദി​ക്കാ​നും വെ​ളി​പ്പെ​ടു​ത്താ​നും ഒ​രു സം​വി​ധാ​ന​വു​മു​ണ്ടാ​കി​ല്ല. ട​യ​ര്‍ ക​മ്പ​നി​ക​ൾ​ക്ക് നേ​രി​ട്ട് വി​പ​ണി​യെ നി​യ​ന്ത്രി​ക്കാം. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൃ​ഷി​യും ബോ​ര്‍ഡി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ​റി​ച്ച് ന​ട​നാ​ണ് തീ​രു​മാ​നം. അ​തി​ന് പ്രാ​ധാ​ന​മാ​യും പ​റ​യു​ന്ന​ത് കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യും വ​ർ​ധി​ക്കു​ന്ന ഉ​ത്പാ​ദ​ന ചി​ല​വു​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top