06
August 2020 - 6:06 pm IST

Download Our Mobile App

Kerala

Rape Case, Pocso Case, Latest News

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കുറ്റപത്രം

Published:14 July 2020

കേ​സി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള​ള അ​ന്വേ​ഷ​ണം തു​ട​രും. അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി സ​മ​ര്‍പ്പി​ക്കു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ബി​ജെ​പി നേ​താ​വും സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ പ​ത്മ​രാ​ജ​നെ​തി​രെ​യാ​ണ് കേ​സ്. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്ത് അ​റി​യി​ച്ചു. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്റ്റ്, ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി​യ​ത്.

കേ​സി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള​ള അ​ന്വേ​ഷ​ണം തു​ട​രും. അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി സ​മ​ര്‍പ്പി​ക്കു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ കു​റ്റ​പ​ത്രം വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. റി​മാ​ന്‍റ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം പു​റ​ത്തു​വ​ന്നി​ട്ടും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പൊ​ലീ​സ് ത​യ്യാ​റാ​യ​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഒ​രു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​തി​യെ ത​ല​ശേ​രി പൊ​യി​ലൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ജാ​മ്യ​ഹ​ര്‍ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള​ളി​യി​രു​ന്നു. പ്ര​തി​യാ​യ പ​ത്മ​രാ​ജ​ൻ നി​ല​വി​ൽ ത​ല​ശേ​രി സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top