09
August 2020 - 8:16 pm IST

Download Our Mobile App

Football

bartholomew-ogbeche-leaving-kerala-blasters

ഓ​ഗ്‌​ബെ​ച്ച മും​ബൈ​യി​ലേ​ക്ക്?

Published:15 July 2020

ഐ​എ​സ്എ​ല്ലി​ലെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സൂ​പ്പ​ര്‍ താ​രം ബാ​ര്‍ത്ത​ലോ​മി​യു ഒ​ഗ്ബെ​ച്ച​യെ റാ​ഞ്ചാ​ന്‍ മും​ബൈ സി​റ്റി എ​ഫ്സി​യി​ല്‍ ചേ​ര്‍ന്നേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം. ഇ​തി​നാ​യി മും​ബൈ സി​റ്റി ഓ​ഗ്‌​ബെ​ച്ച​യു​മാ​യി സം​സാ​രി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. 

മും​ബൈ: ഐ​എ​സ്എ​ല്ലി​ലെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സൂ​പ്പ​ര്‍ താ​രം ബാ​ര്‍ത്ത​ലോ​മി​യു ഒ​ഗ്ബെ​ച്ച​യെ റാ​ഞ്ചാ​ന്‍ മും​ബൈ സി​റ്റി എ​ഫ്സി​യി​ല്‍ ചേ​ര്‍ന്നേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം. ഇ​തി​നാ​യി മും​ബൈ സി​റ്റി ഓ​ഗ്‌​ബെ​ച്ച​യു​മാ​യി സം​സാ​രി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. വ​രു​ന്ന സീ​സ​ണ് മു​ന്നോ​ടി​യാ​യു​ള്ള കൈ​മാ​റ്റ ജാ​ല​ക​ത്തി​ല്‍ ഓ​ഗ്ബെ​ച്ച​യെ ടീ​മി​ലെ​ത്തി​ക്കു​ന്ന​തി​നാ​ല്‍ മും​ബൈ വൃ​ത്ത​ങ്ങ​ള്‍ താ​ര​വു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ലാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. 2019-20 സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ന​യി​ച്ച ഓ​ഗ്ബെ​ച്ച 15 ഗോ​ളു​മാ​യി തി​ള​ങ്ങി​യി​രു​ന്നു. ടീം ​നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​ണ് ഓ​ഗ്ബെ​ച്ച കാ​ഴ്ച​വെ​ച്ച​ത്. 

ആ​രാ​ധ​ക​ര്‍ക്ക് വ​ലി​യ പ്ര​തീ​ക്ഷ​ക​ള്‍ താ​രം സ​മ്മാ​നി​ച്ചെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടു​മാ​റ്റ റി​പ്പോ​ര്‍ട്ടു​ക​ള്‍ ആ​രാ​ധ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. നൈ​ജീ​രി​യ​ന്‍ താ​ര​മാ​യ ഓ​ഗ്ബെ​ച്ച നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ലേ​ക്ക് വ​ര​വ​റി​യി​ച്ച​ത്. ഫ്ര​ഞ്ച് ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ പി​എ​സ്ജി​ക്കു​വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് ഓ​ഗ്ബെ​ച്ച.ഓ​ഗ്ബെ​ച്ച​യെ​ക്കൂ​ടാ​തെ സി​ഡ്നി എ​ഫ്സി താ​രം ആ​ദം ലി ​ഫോ​ന്‍ഡ്രി​യെ ടീ​മി​ലെ​ത്തി​ക്കാ​നും മും​ബൈ ത​യ്യാ​റെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഇ​ന്ത്യ​ന്‍ ലീ​ഗി​ലേ​ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് നി​ല​വി​ലെ വി​വ​രം. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ റീ​ഡി​ങ്ങി​നു​വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്. എ ​ലീ​ഗി​ല്‍ നി​ല​വി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താ​രം പു​റ​ത്തെ​ടു​ക്കു​ന്ന​ത്. 

നേ​ര​ത്തെ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും എ​ഫ്സി ഗോ​വ​യും ആ​ദ​ത്തി​നാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2021വ​രെ​യാ​ണ് ആ​ദ​ത്തി​ന് സി​ഡ്നി​യു​മാ​യു​ള്ള ക​രാ​ര്‍. അ​തി​നാ​ല്‍ത്ത​ന്നെ വ​രും സീ​സ​ണി​ല്‍ 33കാ​ര​നാ​യ താ​ര​ത്തെ ടീ​മി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് മും​ബൈ.  നെ​രോ​ക്ക എ​ഫ്സി താ​രം ഇ​മ്രാ​ന്‍ ഖാ​നെ ടീ​മി​ലെ​ത്തി​ക്കാ​ന്‍ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ശ്ര​മം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ മോ​ഹ​ന്‍ ബ​ഗാ​ന്‍ വി​ട്ട് നെ​രോ​ക്ക​യി​ലെ​ത്തി​യ ഇ​മ്രാ​ന്‍ യു​ണൈ​റ്റ​ഡി​ലേ​ക്ക് കൂ​ടു​മാ​റു​മെ​ന്ന ത​ന്നെ​യാ​ണ് നി​ല​വി​ലെ വി​വ​രം.​ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ര​ണ്ട് അ​സി​സ്റ്റും ഒ​രു ഗോ​ളും ഇ​മ്രാ​ന്‍ നേ​ടി​യി​രു​ന്നു. അ​തേ സ​മ​യം കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​എ​സ്എ​ല്ലി​ന്‍റെ കാ​ര്യ​ത്തി​ലും ആ​ശ​ങ്ക നി​ല​നി​ല്‍ക്കു​ക​യാ​ണ്. അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​രം ന​ട​ത്താ​നാ​ണ് നി​ല​വി​ല്‍ ആ​ലോ​ച​ന. 10 വേ​ദി​ക​ളി​ലാ​യി ന​ട​ത്തി​യ ടൂ​ര്‍ണ​മെ​ന്‍റ് നാ​ല് വേ​ദി​ക​ളി​ലാ​യി ന​ട​ത്താ​നും പ​ദ്ധ​തി​ക​ളു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top