09
August 2020 - 8:33 pm IST

Download Our Mobile App

Flash News
Archives

Europe

uk

ഹെല്‍ത്ത് ആന്‍ഡ് കെയര്‍; യുകെയില്‍ പുതിയ വിസ സ്ട്രീം

Published:15 July 2020

ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് വിസ പ്രോസസിങ് എളുപ്പത്തിലാക്കുകയാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സ്ട്രീമിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം, ഇതര മേഖലകളില്‍ രാജ്യത്തിനകത്തു നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് അനന്തര കാലഘട്ടത്തിലേക്കുള്ള പുതിയ വിസ സമ്പ്രദായം ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് സെക്രട്ടറി പ്രീതി പട്ടേല്‍ പ്രഖ്യാപിച്ചു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എന്ന പുതിയ വിസ സ്ട്രീമാണ് ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകരെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന പ്രഖ്യാപനം.

ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് വിസ പ്രോസസിങ് എളുപ്പത്തിലാക്കുകയാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സ്ട്രീമിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം, ഇതര മേഖലകളില്‍ രാജ്യത്തിനകത്തു നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് അവിദഗ്ധ തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീസില്‍ വന്‍ വര്‍ധനയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ സമയം അവസാനിക്കുന്നതോടെ യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്ന് യുകെയിലേക്കു കുടിയേറുന്നത് ഇതര രാജ്യങ്ങളില്‍ നിന്നു കുടിയേറുന്നതു പോലെ തന്നെയുള്ള നടപടിക്രമങ്ങളിലൂടെ ആയിരിക്കും.

വിദഗ്ധ തൊഴിലാളികളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത കെയര്‍ മേഖലാ തൊഴിലാളികള്‍ക്കും പുതിയ പ്രഖ്യാപനങ്ങള്‍ തിരിച്ചടിയാണ്. 2021 ജനുവരി ഒന്നിനാണ് പുതിയ വിസ നയം പ്രാബല്യത്തില്‍ വരുന്നത്. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റിലുള്ള ഏതെങ്കിലും ജോലിയിലേക്ക് വ്യക്തമായ ഓഫര്‍ ഉള്ളവരും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവരുമാണെങ്കില്‍ അമ്പത് പോയിന്റി ലഭിക്കും. ഇതാണ് കുടിയേറ്റത്തിനുള്ള മിനിമം യോഗ്യത. 20,480 പൗണ്ട് ആണ് ഒരു വര്‍ഷത്തെ കുറഞ്ഞ വേതനമായി നിശ്ചയിച്ചിട്ടുള്ളത്.


വാർത്തകൾ

Sign up for Newsletter



top