09
August 2020 - 8:31 pm IST

Download Our Mobile App

Bollywood

salman-khan

ചേറിൽ കുളിച്ച് സൽമാൻ ഖാൻ; ഫാം ഹൗസിലെ ചിത്രം വൈറൽ

Published:15 July 2020

കഴിഞ്ഞ ദിവസം കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് തന്‍റെ ഫാം ഹൗസിലാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ. കഴിഞ്ഞ ദിവസം കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ശരീരം മുഴുവൻ ചെളിയായി തന്‍റെ ഫാമിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സൽമാന്‍റെ സഹോദരി അർപ്പിത ഖാൻ, ഭർത്താവ് ആയുഷ്മാൻ ശർമ, ഇവരുടെ കുട്ടികൾ, നടി ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ സൽമാന്‍റെ ഫാം ഹൗസിലാണ് താമസം. സൽമാന്‍റെ കാമുകിയെന്ന് പറയപ്പെടുന്ന ലുലിയ വെഞ്ചറും താരത്തിനൊപ്പം പൻവേലിലെ ഫാമിൽ തന്നെയാണ്. 

 

 
 
 
 
 
 
 
 
 
 
 
 
 

Respect to all the farmers . .

A post shared by Salman Khan (@beingsalmankhan) on

 


വാർത്തകൾ

Sign up for Newsletter



top