09
August 2020 - 7:27 pm IST

Download Our Mobile App

Cricket

Sourav-Ganguly

സൗരവ് ഗാംഗുലി ക്വാറന്‍റൈനിൽ

Published:16 July 2020

മുതിർന്ന സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോൽക്കത്ത: ബിസിസിഐ പ്രസിഡന്‍റും മുൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി ക്വാറന്‍റൈനിൽ. ഇന്നലെയാണ് ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ പോയത്. മുതിർന്ന സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സൗരവ് ഗാംഗുലി ക്വാറന്‍റൈൻ സ്വീകരിച്ചത്.

മുതിർന്ന സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തിന് പനി അടക്കമുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. ഇദ്ദേഹത്തെ ബെല്ലെ വ്യൂ ഹോസ്പിറ്റലിലേക്ക് മാറ്റി.


വാർത്തകൾ

Sign up for Newsletter



top