09
August 2020 - 7:24 pm IST

Download Our Mobile App

Crime

koodathai

കൂടത്തായി കേസ് അട്ടിമറിക്കാൻ നീക്കം: കേസിൽ വ്യാജ പ്രചാരണം നടക്കുന്നു, പിന്നിൽ അഭിഭാഷകർ

Published:16 July 2020

റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറി. രണ്ട് അഭിഭാഷകരെ കേസിലുൾപ്പെടുത്തിയതാണ് വ്യാജ പ്രചാരണത്തിന് കാരണം. കോഴിക്കോട് ബാർ അസോസിയേഷനിലെ ചില അഭിഭാഷകർ ഇതിനായി രഹസ്യ യോഗം ചേർന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.

കോഴിക്കോട്: കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് അട്ടിമറി നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ട്. കേസിന്‍റെ വിചാരണയെ ബാധിക്കുന്ന രീതിയിലുള്ള വ്യാജ പ്രചാരണം നടക്കുന്നതായി എസ്പി കെ.ജി സൈമണാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറി. രണ്ട് അഭിഭാഷകരെ കേസിലുൾപ്പെടുത്തിയതാണ് വ്യാജ പ്രചാരണത്തിന് കാരണം. കോഴിക്കോട് ബാർ അസോസിയേഷനിലെ ചില അഭിഭാഷകർ ഇതിനായി രഹസ്യ യോഗം ചേർന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.

ഈ യോഗത്തിൽ സർക്കാർ അഭിഭാഷകരും പങ്കെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഒരു അഭിഭാഷകനെ പ്രതി ചേർക്കുകയും ജോളി ആദ്യം നിയമോപദേശം തേടിയ മറ്റൊരു അഭിഭാഷകനെ സാക്ഷിയാക്കി ചേർക്കുകയും ചെയ്തിരുന്നു. ഇതാണ് വ്യാജ പ്രചാരണത്തിന് കാരണമെന്നപും റിപ്പോർട്ടിൽ പറയുന്നു. കെ.ജി സൈമണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൂടത്തായി കൊലപാതക പരമ്പര പുറത്തുകൊണ്ടുവന്നത്.


വാർത്തകൾ

Sign up for Newsletter



top