06
August 2020 - 12:43 am IST

Download Our Mobile App

Religious

karkidaka-month-ramayana-maasam

ഇ​ന്ന് ക​ര്‍ക്കി​ട​ക്കം ഒ​ന്ന്, ഇ​നി നാ​ടെ​ങ്ങും രാ​മാ​യ​ണ മ​ന്ത്ര​ങ്ങ​ൾ

Published:16 July 2020

# കെ.​കെ. ഷാ​ലി

ഇ​ന്ന് ക​ര്‍ക്കി​ട​ക്കം ഒ​ന്ന് ക്ഷേ​ത്ര​ങ്ങ​ളാ​യ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ രാ​മ​യ​ണ ശീ​ലു​ക​ള്‍ ഉ​യ​രേ​ണ്ട ദി​വ​സം. നാ​ല​മ്പ​ല തീ​ര്‍ത്ഥാ​ട​ന​ങ്ങ​ള്‍ ഇ​ല്ലാ​തെ ഒ​രു ക​ര്‍ക്കി​ട​ക​മാ​സം. എ​ല്ലാം വീ​ടു​ക​ളി​ല്‍ ഒ​തു​ങ്ങേ​ണ്ട അ​വ​സ്ഥി​യി​ലാ​യി ഇ​ത്ത​വ​ണ​ത്തെ രാ​മാ​യ​ണ മാ​സാ​ച​ര​ണം.

ചാ​ല​ക്കു​ടി: ഇ​ന്ന് ക​ര്‍ക്കി​ട​ക്കം ഒ​ന്ന് ക്ഷേ​ത്ര​ങ്ങ​ളാ​യ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ രാ​മ​യ​ണ ശീ​ലു​ക​ള്‍ ഉ​യ​രേ​ണ്ട ദി​വ​സം. നാ​ല​മ്പ​ല തീ​ര്‍ത്ഥാ​ട​ന​ങ്ങ​ള്‍ ഇ​ല്ലാ​തെ ഒ​രു ക​ര്‍ക്കി​ട​ക​മാ​സം. എ​ല്ലാം വീ​ടു​ക​ളി​ല്‍ ഒ​തു​ങ്ങേ​ണ്ട അ​വ​സ്ഥി​യി​ലാ​യി ഇ​ത്ത​വ​ണ​ത്തെ രാ​മാ​യ​ണ മാ​സാ​ച​ര​ണം. കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി. എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളേ​യും ഇ​ല്ലാ​താ​ക്കി. 

വി​ഷു, ഈ​സ്റ്റ​ര്‍, റം​സാ​ന്‍ തു​ട​ങ്ങി​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ള്‍ ഇ​ല്ലാ​ത്താ​ക്കി​യ​ത് പോ​ലെ രാ​മാ​യ​ണ മാ​സ​ത്തേ​യും ഇ​ല്ലാ​താ​ക്കി. നാ​ല​മ്പ​ല തീ​ര്‍ത്ഥാ​ട​ന​ത്തി​ന്‍റെ വ​ള​രെ നാ​ളു​ത്തെ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്താ​റു​ള്ള​ത്. ഇ​തി​ല്ലാ​ത​യ​ത്തോ​ടെ വ​ലി​യൊ​രു ന​ഷ്ട​മാ​ണ് ക്ഷേ​ത്ര​ങ്ങ​ള്‍ക്ക് പു​റ​മെ മ​റ്റു മേ​ഖ​ലി​യി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍ടി​സി, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍ക്കെ​ല്ലാം വ​ലി​യ ന​ഷ്ട​മാ​ണ് വ​രു​തി​യി​രി​ക്കു​ന്ന​ത്. അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, വി​ശേ​ഷാ​ല്‍ പൂ​ജ​ക​ള്‍. ഭ​ഗ​വ​ത് സേ​വ, ഗ​ണ​പ​തി ഹോ​മം തു​ട​ങ്ങി​യ വി​ശേ​ഷാ​ല്‍ ച​ട​ങ്ങു​ക​ളു​മാ​യി ഏ​റെ തി​ര​ക്കേ​റി​യ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​ര്‍ക്കി​ട​ക മാ​സം. 

കൊ​റോ​ണ​യെ​ന്ന മ​ഹ​മാ​രി​യെ തു​ട​ര്‍ന്ന് ഈ ​വ​ര്‍ഷ​ത്തെ ക​ര്‍ക്കി​ട​ക മാ​സം ച​ട​ങ്ങു​ക​ളി​ല്‍ ഒ​തു​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​യി. പ​ല സ്ഥ​ല​ങ്ങ​ളി​ലും വീ​ടു​ക​ള്‍ തോ​റും രാ​മ​യാ​ണ പാ​രാ​യ​ണ​വു മ​റ്റും വി​പു​ല​മാ​യി ന​ട​ന്നി​രു​ന്നു അ​തും കൊ​റോ​ണ​യു​ടെ പാ​ശ്ചാ​ത​ല​ത്തി​ല്‍ എ​ത്ര മാ​ത്രം ന​ട​ക്കു​മെ​ന്ന് പ​റ​യു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

ക​ര്‍ക്കി​ട മാ​സ​ത്തി​ലെ വാ​വു​ബ​ലി​യും വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ള്‍ക്കി​ട​യി​ലു​ള്ള​ത്. ശി​വ​രാ​ത്രി ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക്ക​ള്‍ പി​തൃ​ക്ക​ള്‍ക്ക് ബ​ലി​യ​ര്‍പ്പി​ക്കു​ന്ന​ത് ക​ര്‍ക്കി​ട​ത്തി​ലെ വാ​വി​നാ​യി​രു​ന്നു. ബ​ലി​ത​ര്‍പ്പ​ണം ന​ട​ക്കു​ന്ന പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ ബ​ലി ത​ര്‍പ്പ​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സം​ഘാ​ട​ക​ര്‍. ക്ഷേ​ത്ര​ങ്ങ​ളി​ലെ പോ​ലെ ത​ന്നെ​യാ​ണ് ക​ര്‍ക്കി​ട​ക മാ​സ​ത്തി​ലെ സു​ഖ ചി​കി​ത്സ​ക​ളും ഇ​ത്ത​വ​ണ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത് പോ​ലെ ഇ​ത്ത​വ​ണ ശ​രി​ക്കും ഒ​രു പ​ഞ്ഞ ക​ര്‍ക്കി​ട​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഏ​താ​ണ്ട് എ​ല്ലാ മേ​ഖ​ല​യും ത​ക​ര്‍ച്ച​യു​ടെ വ​ക്കി​ലാ​യ​ത്തി​നാ​ല്‍ യ​ഥാ​ര്‍ത്ഥ പ​ഞ്ഞ ക​ര്ക്കി​ട​ക്ക​മാ​യി ഇ​ത്ത​വ​ണ​ത്തെ ക​ര്‍ക്കി​ട​ക​മാ​സം.


വാർത്തകൾ

Sign up for Newsletter



top