09
August 2020 - 8:37 pm IST

Download Our Mobile App

Flash News
Archives

Cricket

jason-holder-holds-second-position-in-world-for-best-bowler-in-cricket

ഹോ​ള്‍ഡ​ര്‍ ഇ​നി ലോ​ക ര​ണ്ടാം ന​മ്പ​ര്‍

Published:16 July 2020

വെ​സ്റ്റ് ഇ​ന്‍ഡീ​സ് ക്യാ​പ്റ്റ​നും പേ​സ് ബൗ​ള​റു​മാ​യ ജാ​സ​ണ്‍ ഹോ​ള്‍ഡ​റി​ന് ഐ​സി​സി​യു​ടെ പു​തി​യ റാ​ങ്കി​ങി​ല്‍ മു​ന്നേ​റ്റം. പു​തു​താ​യി പു​റ​ത്തു​വി​ട്ട റാ​ങ്കി​ങി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തേ​ക്കു ക​യ​റി​യി​രി​ക്കു​ക​യാ​ണ് ഹോ​ള്‍ഡ​ര്‍.

ദു​ബാ​യ്: വെ​സ്റ്റ് ഇ​ന്‍ഡീ​സ് ക്യാ​പ്റ്റ​നും പേ​സ് ബൗ​ള​റു​മാ​യ ജാ​സ​ണ്‍ ഹോ​ള്‍ഡ​റി​ന് ഐ​സി​സി​യു​ടെ പു​തി​യ റാ​ങ്കി​ങി​ല്‍ മു​ന്നേ​റ്റം. പു​തു​താ​യി പു​റ​ത്തു​വി​ട്ട റാ​ങ്കി​ങി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തേ​ക്കു ക​യ​റി​യി​രി​ക്കു​ക​യാ​ണ് ഹോ​ള്‍ഡ​ര്‍. ഇം​ഗ്ല​ണ്ടി​നെ​തി​രേ സ​താം​പ്റ്റ​ണി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ ടെ​സ്റ്റി​ലെ ഗം​ഭീ​ര ബൗ​ളി​ങ് പ്ര​ക​ട​ന​മാ​ണ് റാ​ങ്കി​ങി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ക​രു​ത്താ​യ​ത്. ര​ണ്ടി​ന്നി​ങ്‌​സു​ക​ളി​ലാ​യി ഏ​ഴു വി​ക്ക​റ്റു​ക​ള്‍ ഹോ​ള്‍ഡ​ര്‍ വീ​ഴ്ത്തി​യി​രു​ന്നു. ആ​ദ്യ ഇ​ന്നി​ങ്‌​സി​ലെ 42 റ​ണ്‍സി​ന് ആ​റു വി​ക്ക​റ്റു​ക​ളെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കൂ​ടി​യാ​ണ്.
 
862 റേ​റ്റി​ങ് പോ​യി​ന്‍റു​മാ​യാ​ണ് ഹോ​ള്‍ഡ​ര്‍ റാ​ങ്കി​ങി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തു നി​ല്‍ക്കു​ന്ന​ത്. ഇ​ത് ഒ​രു റെ​ക്കോ​ര്‍ഡ് കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ 20 വ​ര്‍ഷ​ത്തി​നി​ടെ ഒ​രു വി​ന്‍ഡീ​സ് ബൗ​ള​ര്‍ക്കു ല​ഭി​ക്കു​ന്ന ഏ​റ്റ​വു​മു​യ​ര്‍ന്ന റേ​റ്റി​ങ് പോ​യി​ന്‍റ് കൂ​ടി​യാ​ണി​ത്. 2000 ഓ​ഗ​സ്റ്റി​ല്‍ മു​ന്‍ വി​ന്‍ഡീ​സ് ഇ​തി​ഹാ​സം കോ​ട്‌​നി വാ​ല്‍ഷ് 866 റേ​റ്റി​ങ് പോ​യി​ന്‍റ് നേ​ടി​യ​താ​യി​രു​ന്നു ഇ​തി​ന്‍റെ മു​മ്പ​ത്തെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. അ​തേ​സ​മ​യം, കൊ​വി​ഡി​നു ശേ​ഷം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ക​ളി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ബാ​റ്റി​ങി​ലും ബൗ​ളി​ങി​ലും ത​ങ്ങ​ളു​ടെ സ്ഥാ​നം നി​ല​നി​ര്‍ത്തി​യി​ട്ടു​ണ്ട്. ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്മാ​രി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്ത് ഒ​ന്നാം​സ്ഥാ​ന​ത്തു ത​ന്നെ നി​ല്‍ക്കു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി ര​ണ്ടാ​മ​തു​ണ്ട്. ചേ​തേ​ശ്വ​ര്‍ പു​ജാ​ര ഏ​ഴാം​സ്ഥാ​ന​ത്തും അ​ജി​ങ്ക്യ ര​ഹാ​നെ ഒ​മ്പ​താം സ്ഥാ​ന​ത്തും തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, ടെ​സ്റ്റ് ബൗ​ള​ര്‍മാ​രി​ല്‍ ടോ​പ്പ് 10ലു​ള്ള ഏ​ക ഇ​ന്ത്യ​ന്‍ താ​രം ജ​സ്പ്രീ​ത് ബും​റ​യാ​ണ്. ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്‍മാ​രു​ടെ റാ​ങ്കി​ങി​ല്‍ ഹോ​ള്‍ഡ​ര്‍ 35ാം സ്ഥാ​ന​ത്തു ത​ന്നെ തു​ട​രു​ക​യാ​ണ്. 
   
ഓ​ള്‍റൗ​ണ്ട​ര്‍മാ​രി​ല്‍ ത​ല​പ്പ​ത്തു​ള്ള അ​ദ്ദേ​ഹം ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പോ​യി​ന്‍റാ​ണ് (485) ഇ​പ്പോ​ള്‍ നേ​ടി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നെ ന​യി​ച്ച ബെ​ന്‍ സ്‌​റ്റോ​ക്‌​സ് ര​ണ്ടാം​സ്ഥാ​ന​ത്തു ത​ന്നെ തു​ട​രു​ക​യാ​ണ്. ഹോ​ഡ​റു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം 66ല്‍ ​നി​ന്നു 54 ആ​യി കു​റ​യ്ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. സ്‌​റ്റോ​ക്‌​സി​ന്‍റെ സ​മ്പാ​ദ്യം 431 പോ​യി​ന്‍റാ​ണ്. ടെ​സ്റ്റി​ലെ ബാ​റ്റ്‌​സ്മാ​ന്‍മാ​രു​ടെ റാ​ങ്കി​ങി​ല്‍ സ്‌​റ്റോ​ക്‌​സ് ഒ​മ്പ​താം സ്ഥ​ന​ത്തേ​ക്കു ക​യ​റി. ക​ഴി​ഞ്ഞ ന​വം​ബ​റി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് താ​രം ഈ ​റാ​ങ്കി​ലെ​ത്തി​യ​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ര​നാ​യ ജോ ​റൂ​ട്ടി​ന് തൊ​ട്ടു​താ​ഴെ​യെ​ത്താ​നും സ്‌​റ്റോ​ക്‌​സി​നു സാ​ധി​ച്ചു. വി​ന്‍ഡീ​സു​മാ​യു​ള്ള ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ 43, 46 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്‌​കോ​റു​ക​ള്‍. ബൗ​ളി​ങി​ല്‍ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍ മു​ന്നേ​റി​യ സ്‌​റ്റോ​ക്‌​സി​ന് 23ാം റാ​ങ്കി​ലു​മെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top