Flash News
Archives

Religious

നി​റ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലേ​ക്ക്…

നി​റ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലേ​ക്ക്…

Published:01 March 2018

# ചേ​റൂ​ക്കാ​ര​ൻ ജോ​യി

പ്ര​ഹ്ലാ​ദ​ന്‍റെ തീ​ക്കു​ന താ​ണ്ടി​യു​ള്ള ര​ക്ഷ​പ്പെ​ട​ലും, മു​ഹൂ​ർ​ത്തം കു​റി​ച്ചു​ള്ള ന​ര​സിം​ഹ​മി​റ​ക്ക​വും, ഹി​ര​ണ്യ​ക​ശ്യ​പ് ച​ക്ര​വ​ർ​ത്തി​യെ മാ​റു​പി​ള​ർ​ത്തു​ള്ള വ​ധ​വു​മെ​ല്ലാം നാ​ട​കീ​യ​മാ​യി കാ​ഞ്ചി ക​വ​ല​ക​ളി​ൽ വി​ചി​ത്ര സ​ത്യ​ങ്ങ​ളാ​യി ആ​ച​രി​ക്ക​പ്പെ​ടും.

സ​ത്യ​വും നീ​തി​ന്യാ​യ​വും ക​ഷ്ണി​ച്ചാ​ണേ​ലും ഈ​ശ്വ​ര​സ​ഹാ​യ​ത്താ​ൽ നി​റ​വേ​റു​ന്ന​താ​ണ് സൂ​ച​കം.

നി​റ​ങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​യ ഹോ​ളി​യാ​ണി​ന്ന്. ചേ​രി തി​രി​വും പ​ണ​ചെ​ല​വു​മി​ല്ലാ​തെ ലോ​കം കൊ​ണ്ടാ​ടു​ന്ന ഒ​രേ​യൊ​രു ആ​ഘോ​ഷ​മെ​ന്ന ക്ലീ​ൻ ഐ​ഡി​ന്‍റി​റ്റി നി​റ​ങ്ങ​ളു​ടെ ആ​റാ​ട്ടാ​യ ഹോ​ളി​ക്കു​ണ്ട്. പ​ല വ​ർ​ണ​ങ്ങ​ളി​ലു​ള്ള നി​റ​ങ്ങ​ളി​ൽ ന​ന​യു​ന്ന​തു​മൊ​ന്നും ഹോ​ളി ക​ളി​ക്കു​ന്ന​വ​നി​ൽ വൃ​ത്തി​ക്കേ​ട് തോ​ന്നി​ക്കു​ന്നു​മി​ല്ല. ആ ​സ​ൽ​ഗു​ണ​മാ​ണ് ഹോ​ളി​ക​ളി​യു​ടെ ച​രി​ത്ര​മാ​ഹാ​ത്മ്യം.

നി​റ​ങ്ങ​ളി​ലാ​റാ​ടാ​ൻ ബെ​സ്റ്റ് ഫ്ര​ണ്ട്സി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നൊ​ന്നും മെ​ന​ക്കെ​ട​ണ്ട. വ​ഴി​പോ​ക്ക​രാ​യാ​ലും ഇ​മ്പ​മാ​ർ​ന്ന് ക​മ്പം കേ​റും. “ഭാ​ങ്ക്’ ല​ഹ​രി​യ​ടി​ച്ച കി​ക്കി​ല​ത് അ​ക്ര​മാ​സ​ക്ത​മാ​കാ​റു​മി​ല്ലാ​തെ​ല്ലും. ദൈ​വ​കു​രു​ത്തം. ഇ​ന്ന് സ​ന്ധ്യാ നേ​ര​ത്താ​ണ് ഹോ​ളി​ക​യെ ക​ത്തി​ക്കു​ന്ന ച​ട​ങ്ങ്. പ്ര​ഹ്ലാ​ദ​ന്‍റെ തീ​ക്കു​ന താ​ണ്ടി​യു​ള്ള ര​ക്ഷ​പ്പെ​ട​ലും, മു​ഹൂ​ർ​ത്തം കു​റി​ച്ചു​ള്ള ന​ര​സിം​ഹ​മി​റ​ക്ക​വും, ഹി​ര​ണ്യ​ക​ശ്യ​പ് ച​ക്ര​വ​ർ​ത്തി​യെ മാ​റു​പി​ള​ർ​ത്തു​ള്ള വ​ധ​വു​മെ​ല്ലാം നാ​ട​കീ​യ​മാ​യി കാ​ഞ്ചി ക​വ​ല​ക​ളി​ൽ വി​ചി​ത്ര സ​ത്യ​ങ്ങ​ളാ​യി ആ​ച​രി​ക്ക​പ്പെ​ടും.

സ​ത്യ​വും നീ​തി​ന്യാ​യ​വും ക​ഷ്ണി​ച്ചാ​ണേ​ലും ഈ​ശ്വ​ര​സ​ഹാ​യ​ത്താ​ൽ നി​റ​വേ​റു​ന്ന​താ​ണ് സൂ​ച​കം.നി​റ​ങ്ങ​ൾ വീ​ശി സ്നേ​ഹി​ത​ർ സൗ​ഹൃ​ദം ആ​ർ​ജി​ക്കു​ന്ന കാ​ഴ്ച​യി​ൽ നി​ന്ന് ആ​ർ​ക്കാ​ണ് വേ​റി​ട്ട് നി​ൽ​ക്കാ​നാ​കു​ക. നി​റ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ദി​ന​ത്തി​ൽ ഹി​ന്ദു​വും മു​സ്‌​ലി​മും ക്രി​സ്ത്യ​നും മ​ന​പൊ​രു​ത്തം​കൊ​ള്ളും. അ​നാ​ർ​ഭാ​ട​മാ​യ ഒ​രി​ച്ചി​രി നി​റം പൂ​ശി കൂ​ട്ട​ത്തി​ൽ കൂ​ടാ​ൻ ആ​രും മ​ടി​ക്കി​ല്ല. ആ​വ​ർ​ത്ത​ന​വി​ര​സ​ത എ​ള്ളോ​ള​മി​ല്ലാ​ത്ത ആ​ഘോ​ഷ​മെ​ന്ന പ്ര​ത്യേ​ക​ത​യ​മു​ണ്ട്.

ദി​ല്ലി ദ​ർ​ബാ​റി​ലോ​ട്ട് വ​രാം.. രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലെ തി​ന്നു​കൊ​ഴു​ത്ത കു​തി​ര​ക​ൾ​ക്ക് പോ​ലും ഹോ​ളി​യു​ടെ ത്രി​ല്ലു കേ​റും. പി​ന്നെ​യു​ണ്ടോ മ​ഹാ​ശ​യ​രു​ടെ കാ​ര്യം. പോ​രെ​ങ്കി​ൽ പൊ​തു​ഒ​ഴി​വും. പാ​ർ​ല​മെ​ന്‍റ് ഹൗ​സും സു​പ്രീം​കോ​ട​തി​യും ഹോ​ളി അ​വ​ധി​യു​ടെ ആ​ല​സ്യ​ത്തി​ലാ​യി​രി​ക്കും. കു​ത്ത​ബ്മീ​നാ​റും ചെ​ങ്കോ​ട്ട​യും താ​ജ്മ​ഹ​ലു​മൊ​ക്കെ ഹോ​ളി​യു​ടെ ആ​വേ​ശ​ത്തി​ലാ​യി​രി​ക്കും.

മ​ഹാ​ത്മ​ജി​യു​ടെ ദേ​ശ​സ്നേ​ഹം പോ​ലെ​യാ​ണ് ഹോ​ളി​യു​ടെ ആ​ർ​പ്പു​വി​ളി​യും വി​ളം​ബ​ര​വും. മോ​ത്തി​ലാ​ൽ നെ​ഹ്‌​റു, ചാ​ച്ചാ നെ​ഹ്‌​റു​വി​നെ ഛായം ​തേ​ച്ചു ര​സി​ച്ച നി​റ​ക്ക​ഥ​ക​ളും സു​ല​ഭ​മാ​യു​ണ്ട്. ഓ​രോ ഭാ​ര​തീ​യ​നും നേ​രി​ൽ​ക്ക​ണ്ട് നി​റം ചാ​ർ​ത്ത​ണ​മെ​ന്നാ​ണ് സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ അ​ഭി​ഹി​തം. പ​ക​രം ഒ​രു തു​ള്ളി ചു​ടു ചോ​ര​പോ​കു​മെ​ന്നു ഭ​യ​ന്ന് മ​റ​ഞ്ഞു​നി​ന്ന​വ​രു​മി​ല്ല. കാ​ര​ണം സ്വാ​ത​ന്ത്ര്യ​മാ​ണ് ഹോ​ളി​യു​ടെ അ​ടി​സ്ഥാ​ന​ത​ത്വം. ഏ​ത് രാ​ജ്യ​ത്തി​നും മാ​തൃ​ക​യാ​ക്കാ​വു​ന്ന അ​ടി​സ്ഥാ​ന ത​ത്വം. ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നു​മെ​ന്നു​ള്ള അ​ന്ത​ര​മി​ല്ല. അ​തി​നാ​ണ​ത്രേ സ​ർ​വ​സാ​ധാ​ര​ണ​മാ​യി സം​ഘാ​ട​ക​ർ ചാ​യ​ത്തി​ൽ കു​ളി​ക്കു​ന്ന​ത്.

മ​ല​യാ​ളി​ക​ളു​ടെ ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ൻ ഇ​ന്ത്യ​യു​ടെ പ്രി​യ​ങ്ക​രി​യാ​യ ഇ​ന്ദി​രാ​ജി​യെ നി​റം പൂ​ശാ​ൻ ദി​ല്ലി​യ്ക്ക് പ​റ​ന്നി​രു​ന്ന​ത് കെ​ട്ടു​ക​ഥ​യ​ല്ല. തി​ര​ക്കി​നി​ട​യി​ലും യ​ശ​ശ്ശ​രീ​ര​രു​ടെ തി​രു​നെ​റ്റി​യി​ൽ ഹോ​ളി ചാ​ർ​ത്താ​നു​മ​ദ്ദേ​ഹം തു​നി​ഞ്ഞി​രു​ന്നു. അ​നു​ഗ്ര​ഹാ​ശി​സു​ക​ൾ ല​ഭി​ക്കാ​നു​ള്ള രാ​ഷ്‌​ട്രീ​യ ദു​രു​ദ്ദേ​ശ​മൊ​ന്നു​മാ​യി​രു​ന്നി​ല്ല അ​തെ​ന്നും എ​ല്ലാ​വ​ർ​ക്കും അ​റി​യാം. പ​ര​മാ​ധി​കാ​രി​ക​ളു​ടെ ഹോ​ളി​ക്ക​ഥ അ​തി​ലും ബ​ഹു​ര​സം. വെ​റും മേ​ഘ​സ​ന്ദേ​ശം മാ​ത്ര​മ​ല്ലി​റ​ക്കു​ക.

ഇ​ക്കൊ​ല്ലം ചി​ല​ർ​ക്കെ​ങ്കി​ലും പ​രി​ഭ്രാ​ന്തി​യു​ണ്ട്. കി​ലു​ക്കി കു​ത്തി​യാ​ലും വി​ജ​യ​പ​ക്ഷ​ത്തു ചേ​രാ​ൻ മ​നം മ​ടി​ക്കേ​ണ്ട. ഹോ​ളി​യു​ടെ നി​റ​പ​കി​ട്ടി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​നും പ്ര​തി​പ​ക്ഷ​ത്തി​നും പ​ര​സ്പ​രം ആ​ശ്ലേ​ഷി​ക്കാം. കൂ​റും കൂ​ടും മാ​റു​മെ​ന്ന കിം​വ​ദ​ന്തി വ​രി​ല്ല. സ്വ​കാ​ര്യ​ത്തി​ലി​ട്ട് ക​ക്ഷി ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യാം. മോ​ദി ഇ​ന്ത്യ പ​തി​ച്ചു കി​ട്ടി​യ സ​ന്ദേ​ശ​മാ​ണി​റ​ക്കു​ക. രാ​ഹു​ലും സോ​ണി​യ​മ്മ​യും തി​രി​ച്ചു​വ​ര​വി​ന്‍റെ ആ​വേ​ശം ഗ​ണി​ക​യാ​ക്കും.

ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യും മൊ​റാ​ർ​ജി ദേ​ശാ​യി​യും വാ​ജ്പേ​യി​യും ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ ക​മ്പ​മു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ളാ​ണ്. ശു​ദ്ധ രാ​ഷ്‌​ട്രീ​യം നി​റം തി​ള​ങ്ങി​നി​ൽ​ക്ക​ട്ടെ. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്കാ​രം ലോ​ക​ത്തി​ന് മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്ക​ട്ടെ. ധ​ർ​മ​ക്കാ​ർ​ക്ക് ഭി​ക്ഷ സു​ല​ഭ​മാ​യി കി​ട്ടു​ന്ന ദി​ന​മാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ന്ന​ത്തെ ആ​ഘോ​ഷ​ദി​ന​ത്തി​നു​ണ്ട്. പ്ര​ത്യേ​കി​ച്ച് പ​ഞ്ചാ​ബി കോ​ള​നി​ക​ളി​ലും ഗു​രു​ദ്വാ​ര​ക​ളി​ലും. ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ള​നീ​ർ ദാ​ന​വു​മു​ണ്ട്.

ഇ​നി​യും ത​ക​ർ​പ്പ​ൻ ബോ​ളി​വു​ഡ് ഹോ​ളി​ക​ളു​ണ്ട്. അ​ക്ഷ​യ് കു​മാ​ർ പാ​ഡ്മാ​നാ​യി. സാ​റ്റ്‌​ലൈ​റ്റ് വാ​ല്യൂ ഉ​ള്ള​താ​ണെ​ന്ന​ത് പൊ​ങ്ങ​ച്ചം പ​റ​ഞ്ഞാ​ലും ഫ​ലി​ക്കു​മെ​ന്ന അ​വ​സ്ഥ മാ​റി. ഉ​ച്ച​പ്പ​ട​ത്തി​ന്‍റെ ഗ​തി​കേ​ടി​ലാ​യി റി​ലീ​സ്. നി​ർ​മാ​താ​വ് പ​ത്നി ഓ​ക്സ്ഫോ​ർ​ഡി​ൽ ചെ​ന്ന് നൊ​ബേ​ൽ പ്രൈ​സു​കാ​രി മ​ലാ​യ യൂ​സ​ഫ് സാ​യി​യെ ഉ​ദ്ദി​ഷ്ട കാ​ര്യ​ത്തി​നാ​യി ക​റ​ക്കി​യെ​ടു​ത്തു. അ​ന​ന്ത​ര​ഫ​ല​മോ പാ​ക്കി​സ്ഥാ​നി​ൽ മ​ത​ബോ​ധ​നം വി​മ​ർ​ശി​ച്ച് പാ​ഡ്‌​മാ​ന്‌ നി​രോ​ധി​ച്ചു. പ​ര​സ​ഹാ​യ​മാ​ണ് പ്ര​ചാ​ര​ണ​മെ​ങ്കി​ലും ദ​ർ​ശ​ന​പ്ര​ത്യ​ക്ഷം ന​ന്നേ കു​റ​ഞ്ഞു.

മ​ന​ശു​ദ്ധി​യു​ള്ള​വ​ർ വ​ള​ച്ചൊ​ടി​ക്കും. അ​ത്ര​യും പ​ണം റേ​ഷ​ൻ​മാ​തി​രി മാ​സാ​മാ​സം ദാ​രി​ദ്യ​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള മ​ഹി​ള​ക​ൾ​ക്ക് സൗ​ജ​ന്യ​പാ​ഡു​ക​ളാ​യി വി​ത​ര​ണം ചെ​യ്യു​മാ​യി​രു​ന്ന​ല്ലോ. സി​നി​മ ഹി​ന്ദു​സ്ഥാ​നി വ​നി​ത​ക​ളി​ൽ വേ​ണ്ട​തി​ല​ധി​ക​വും ഫ​ലി​ച്ചേ​നെ. പ​ദ്മാ​വ​ത് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി വി​വാ​ദ​ങ്ങ​ളി​ൽ നി​ന്നൊ​ഴി​വാ​യി സ്വ​യം ത​ല​ക്കു​നി​ച്ച് തോ​ൽ​വി​യേ​റ്റ മ​ട്ടാ​ണ്. സി​നി​മ​യും രാ​ഷ്‌​ട്രീ​യ​വും വാ​യു​ഗ​താ​ഗ​തം പോ​ലെ വ​ർ​ധി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. കേ​ര​ള​മാ​ണേ​ൽ ഹി​ന്ദി​ക്കാ​രെ​ല്ലാം മ​ല​യാ​ളം പ​ഠി​ച്ചു. ക​ച്ച​വ​ട സാ​ധ്യ​ത കു​റ​ഞ്ഞ ഹോ​ളി​യു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ മ​ല​യാ​ളി​ക​ൾ​ക്കു​മാ​കാം.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter