09
August 2020 - 7:31 pm IST

Download Our Mobile App

Bollywood

movie

മുഹമ്മദ് ദ് മെസഞ്ചർ ഓഫ് ഗോഡിന്‍റെ റീലിസ് തടയണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാർ

Published:16 July 2020

ഈ മാസം 21 ന് ചിത്രത്തിന്‍റെ ഡിജിറ്റൽ റിലീസ് തീരുമാനിച്ചിരുന്നതിനെ തുടർന്നാണ് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി കേന്ദ്രസർക്കാരിനെ സമീപിച്ചത്.

മുഹമ്മദ് ദ് മെസഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്രത്തിന് കത്തയച്ചു. മുഹമ്മദ് നബിയുടെ കുട്ടിക്കാലം ചിത്രീകരിച്ച് വിവാദമായ ചിത്രമാണ് മുഹമ്മദ് ദ് മെസഞ്ചർ. ഈ മാസം 21 ന് ചിത്രത്തിന്‍റെ ഡിജിറ്റൽ റിലീസ് തീരുമാനിച്ചിരുന്നതിനെ തുടർന്നാണ് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി കേന്ദ്രസർക്കാരിനെ സമീപിച്ചത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം സംഘടനയായ റാസ അക്കാദമിയുടെ ആവശ്യപ്രകാരമാണ് മഹാരാഷ്ട്ര സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചത്. ഇറാനിയൻ സംവിധായകനായ മജീദ് മജീദി സംവിധാനം ചെയ്ത ചിത്രമാണ് മുഹമ്മദ് ദ് മെസഞ്ചർ ഓഫ് ഗോഡ്. 2015 ലാണ് സിനിമ പുറത്തിറങ്ങിയത്. എ.ആർ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം ഒരുക്കിയത്. 


വാർത്തകൾ

Sign up for Newsletter



top