കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:16 July 2020
മുംബൈ: ഇന്ത്യയുടെ മികച്ച ടെസ്റ്റ്, ഏകദിന നായകന്മാരെ തെരഞ്ഞെടുത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഗ്രെയിം സ്മിത്തും ശ്രീലങ്കന്‍ നായകന് കുമാര്‍ സംഗക്കാരയും. ഇന്ത്യയുടെ മികച്ച നായകനായി ഗാംഗുലിയെയാണ് സംഗക്കാരെയും സ്മിത്തും തെരഞ്ഞെടുത്തത്. അതേ സമയം ഏകദിനത്തില്‍ ഗാംഗുലിയേക്കാള്‍ മികച്ച നായകന് ധോണിയാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ധോണിയെ ഏകദിനത്തില്‍ മികച്ചവനാക്കുന്നത് അദ്ദേഹത്തിന്റെ മധ്യനിരയിലെ ബാറ്റിങ് പ്രകടനമാണ്. മത്സരം വിജയകരമായി അവസാനിപ്പിക്കാന്‍ ധോണിക്ക് അസാമാന്യ മികവാണ്. അതാണ് ഗാംഗുലിയില്‍ നിന്ന് ധോണിയെ വ്യത്യസ്തനാക്കുന്നത്-സ്മിത്ത് അഭിപ്രായപ്പെട്ടു. ദാദ ധോണിയെപ്പോലെയൊരു മധ്യനിരയിലെ ശക്തനായ താരമായിരുന്നെങ്കില്‍ ഇന്ത്യയുടെ ഭാവി നേരത്തെ തന്നെ മാറുമായിരുന്നു. കൂടുതല്‍ ട്രോഫികള്‍ നേടാമായിരുന്നു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അടക്കിഭരിച്ചിരുന്ന കാലത്തായിരുന്നു ഗാംഗുലിയുടെ പ്രകടനങ്ങളും നേട്ടങ്ങളുമെന്നതാണ് ശ്രദ്ധേയമെന്നും സ്മിത്ത് പറഞ്ഞു.
ധോണിയുടേയും ഗാംഗുലിയുടെയും കണക്കുകള്‍ മാത്രം നിരത്തി ആരാണ് കേമനെന്ന് പറയുക പ്രയാസമാണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ അലന് ബോര്‍ഡര്‍ വരുത്തിയ മാറ്റങ്ങളാണ് അവരെ പിന്നീട് വലിയ ടീമാക്കിയത്. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അടിത്തറ പാകിയത് ഗാംഗുലിയാണ്. ഓപ്പണിങ് ബാറ്റ്സ്മാനും നായകനുമാവുക എന്നത് എത്രത്തോളം വെല്ലുവിളിയാണെന്ന് എനിക്കറിയാം. ടെസ്റ്റില്‍ ഇന്ത്യക്കകത്തും പുറത്തും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഗാംഗുലിക്ക് സാധിച്ചു. എന്നാല്‍ ഏകദിനത്തില്‍ ഞാന്‍ ധോണിക്കൊപ്പമാണ്. കാരണം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ധോണിയുടെ തീരുമാനങ്ങള്‍ പലപ്പോഴും മത്സരത്തെ മാറ്റിമറിക്കാറുണ്ട്. കൂടാതെ ബുദ്ധിമുട്ടേറിയ ഫിനിഷര്‍ ജോലിയാണ് അദ്ദേഹം മനോഹരമായി നിര്‍വഹിച്ചിരുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.