09
August 2020 - 8:13 pm IST

Download Our Mobile App

World

railway

ഛബഹർ റെയ്‌ൽപാത: ഇന്ത്യയെ ഒഴിവാക്കിയതല്ല, കരാറുണ്ടായിരുന്നില്ല

Published:16 July 2020

ഛബഹർ തുറമുഖ നിർമാണത്തിനും തുറമുഖത്തെ യന്ത്രസാമഗ്രികളുൾപ്പെടെയുള്ളവ സംബന്ധിച്ചുമായി രണ്ടു കരാറുകൾ മാത്രമാണ് ഇറാനും ഇന്ത്യയുമായി നിലവിലുള്ളത്. ഉപരോധങ്ങളൊന്നും ഛബഹർ തുറമുഖ നിർമാണത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടെഹ്റാൻ: ഛബഹർ തുറമുഖത്തു നിന്ന് ബലൂചിസ്ഥാനിലെ സഹെഡാനിലേക്കുള്ള റെയ്‌ൽപാത നിർമാണത്തിന് ഇന്ത്യയുമായി ഒരു ധാരണയുമുണ്ടാക്കിയിരുന്നില്ലെന്ന് ഇറാൻ. ഈ സാഹചര്യത്തിൽ ഇന്ത്യയെ ഒഴിവാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വസ്തുതകൾക്കു നിരക്കുന്നതല്ലെന്ന് ഇറാൻ പോർട്സ് ആൻഡ് മാരിറ്റൈം ഓർഗനൈസേഷൻ ഉപമേധാവി ഫർഹാദ് മൊണ്ടേസർ അറിയിച്ചു.

ഛബഹർ തുറമുഖ നിർമാണത്തിനും തുറമുഖത്തെ യന്ത്രസാമഗ്രികളുൾപ്പെടെയുള്ളവ സംബന്ധിച്ചുമായി രണ്ടു കരാറുകൾ മാത്രമാണ് ഇറാനും ഇന്ത്യയുമായി നിലവിലുള്ളത്. ഉപരോധങ്ങളൊന്നും ഛബഹർ തുറമുഖ നിർമാണത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രപരമായി നിർണായകമായ ഛബഹർ- സഹെഡാൻ റെയ്‌ൽപാത നിർമാണ പദ്ധതിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി ഇറാൻ, ചൈനയുമായി കൈകോർക്കുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മൊണ്ടേസറുടെ വിശദീകരണം.

നാലു വർഷം മുൻപ് കരാർ ഒപ്പുവച്ചെങ്കിലും ഇനിയും നിർമാണം തുടങ്ങാൻ ഇന്ത്യയ്ക്കു കഴിയാത്തതിനാൽ ഒഴിവാക്കിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ സഹായമില്ലാതെ പദ്ധതി പൂർത്തീകരിക്കാൻ ഇറാനിയൻ നാഷനൽ ഡെവലപ്‌മെന്‍റ് ഫണ്ടിൽനിന്ന് 40 കോടി  യുഎസ് ഡോളർ ഉപയോഗിക്കാനാണു തീരുമാനമെന്നും ഇതു ചൈനയുമായി അടുക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു റിപ്പോർട്ടുകൾ.

അതേസമയം, കരാർ ഇന്ത്യയ്ക്കു ലഭിക്കാൻ അണിയറയിൽ ശ്രമം തുടരുന്നുണ്ടെന്നാണു റിപ്പോർട്ട്. പൊതുമേഖലാ റെയ്‌ൽ കമ്പനി ഇർകോൺ ഇന്‍റർനാഷണലാണ് നിർമാണക്കരാറിനു ശ്രമിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top