09
August 2020 - 7:22 pm IST

Download Our Mobile App

Travel

greece

വിമാനമില്ലെങ്കിലും വീട്ടിലെത്തും; സ്കോട്ട്‌ലൻഡിൽ നിന്ന് ഗ്രീസിലേക്ക് വിദ്യാർഥിയുടെ സൈക്കിൾ യാത്ര

Published:16 July 2020

ആബർ‌ഡീൻ സർവകലാശാലയിലെ വിദ്യാർഥിയും ഇരുപതുകാരനുമായ ക്ലിയോൺ പാപ്പദിമിത്രോവാണ് 2,175 കിലോമീറ്റർ ദൂരം 48 ദിവസം കൊണ്ട് സൈക്കിളിൽ സഞ്ചരിച്ച് വീടണഞ്ഞത്. ഗ്രീസിലേക്ക് മടങ്ങാന്‍ മൂന്നു തവണ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു ക്ലിയോൺ. മൂന്ന് തവണയും ഓരോ കാരണങ്ങളാല്‍ യാത്ര മുടങ്ങി.

‌എഡിൻബറോ: കൊവിഡ് 19 വ്യാപനം മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിമാനസർവീസ് നിർത്തിവച്ചപ്പോൾ ഗ്രീസിലെ വീട്ടിലേക്ക് വിദ്യാർഥിയുടെ സൈക്കിൾ യാത്ര. ആബർ‌ഡീൻ സർവകലാശാലയിലെ വിദ്യാർഥിയും ഇരുപതുകാരനുമായ ക്ലിയോൺ പാപ്പദിമിത്രോവാണ് 2,175 കിലോമീറ്റർ ദൂരം 48 ദിവസം കൊണ്ട് സൈക്കിളിൽ സഞ്ചരിച്ച് വീടണഞ്ഞത്. ഗ്രീസിലേക്ക് മടങ്ങാന്‍ മൂന്നു തവണ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു ക്ലിയോൺ. മൂന്ന് തവണയും ഓരോ കാരണങ്ങളാല്‍ യാത്ര മുടങ്ങി.

ഇതോടെ, സൈക്കിൾ യാത്രയ്ക്കു തീരുമാനിക്കുകയായിരുന്നു ക്ലിയോൺ. വീട്ടിലറിയിച്ചപ്പോൾ അവർക്കും സമ്മതം. പക്ഷേ, ഒരു ഉപാധിവച്ചു. ഏതു സമയത്തും യാത്ര ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ആപ് ഡൗൺലോഡ് ചെയ്യണം. അതു ക്ലിയോണും സമ്മതം. അങ്ങനെ മേയ് 10ന് യാത്ര ആരംഭിച്ചു. മത്തി, കടല നെയ്യ്, ബ്രെഡ്‌, സ്ലീപ്പിംഗ് ബാഗ്, ടെന്‍റ് തുടങ്ങി അവശ്യസാമഗ്രികൾ കൈയിൽ കരുതി. സൈക്കിളിനു പണി വന്നാലോ എന്നു കരുതി സ്പാനർപോലുള്ള ഉപകരണങ്ങളും ബാഗിലെടുത്തു വച്ചു.

35 മുതല്‍ 75 മൈല്‍ വരെയാണ് ഒരു ദിവസം ക്ലിയോൺ യാത്ര ചെയ്തത്. ഇംഗ്ലണ്ട്, നെതെര്‍ലാന്‍ഡ്‌സ്, ജർമനി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൂടെയായിരുന്നു യാത്ര. ജൂൺ 27ന് വീട്ടിലെത്തി.
യാത്രയുടെ വിവരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ക്ലിയോൺ ഇതൊരു മഹത്തായ ജീവിതാനുഭവമായിരുന്നെന്നും പറയുന്നു. ആദ്യ ദിവസങ്ങളിൽ യഥാർഥത്തിൽ ഭയമായിരുന്നു. ഇറങ്ങിയത് അബദ്ധമായെന്ന തോന്നലുണ്ടായി.

യാത്ര തുടങ്ങിയ ദിവസം വൈകുന്നേരമായപ്പോൾ പേടിയായി. ഞാനെവിടെയാണെന്നോ രാത്രി എവിടെ തങ്ങുമെന്നോ അറിയില്ല. എന്‍റെ മാതാപിതാക്കൾക്കും എന്നെക്കുറിച്ച് ഒരു വിവരവുമില്ല.  ഒരു പിസ വിതരണക്കാരനാണ് അന്നു സഹായിച്ചത്. അടുത്തുള്ള ഒരു തോട്ടത്തിലേക്ക് എന്നെ അയച്ചു. അദ്ദേഹവും അവിടേക്കു വന്ന് എനിക്കു ഭക്ഷണം നൽകി.

മാതാപിതാക്കളെ ഫോണിൽ വിളിച്ചു. പിന്നീടുള്ള ദിവസങ്ങളിലും പലരും സഹായിച്ചു. എന്നാൽ, വീട്ടിൽ കയറ്റി താമസിപ്പിക്കാൻ എല്ലാവർക്കും ഭയമായിരുന്നു. കുറ്റംപറയാനാവില്ല. കൊറോണക്കാലമല്ലേ. അതുകൊണ്ട് പലരുടെയും വീടിനു മുന്നിൽ ടെന്‍റുയർത്തി രാത്രി അവിടെ കിടന്നു- ക്ലിയോൺ പറയുന്നു.

 


വാർത്തകൾ

Sign up for Newsletter



top