09
August 2020 - 8:40 pm IST

Download Our Mobile App

Flash News
Archives

National

GUJ.jpg

വ്യവസായിയെ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Published:16 July 2020

അകേശൻവേദാഞ്ച റോഡിന് സമീപം വൈകിട്ട് അഞ്ചോടെയാണ് ഇരുമ്പ്  കമ്പി ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ട നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്

ഗാന്ധിനഗർ: ബനസ്‌കന്തയിലെ പാലൻപൂരിൽ വ്യവസായിയെ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പാലൻപൂരിലെ പഴയ ലക്ഷ്മിപുരയിലെ നേവൽ പാർക്ക് സൊസൈറ്റിയിൽ താമസിക്കുന്ന ദൽപത് ഭായ്പ്രജാപതി(55)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലൻപൂർ താലൂക്കിലെ കീർത്തി ചേംബർ കൊംപ്ലക്‌സിലെ തുണിക്കടയുടമയാണ്.

അകേശൻവേദാഞ്ച റോഡിന് സമീപം വൈകിട്ട് അഞ്ചോടെയാണ് ഇരുമ്പ്  കമ്പി ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ട നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതൊരു കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. അജ്ഞാതരായ പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 


വാർത്തകൾ

Sign up for Newsletter



top