09
August 2020 - 7:32 pm IST

Download Our Mobile App

National

rain.jpg

 അതിശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published:16 July 2020

കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത,ഗുജറാത്തിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു 

ന്യൂഡൽഹി: നാല് ദിവസത്തിനുള്ളിൽ കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വ്യാപകമായി അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

ഇന്നും നാളെയും ഗുജറാത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. മധ്യ മഹാരാഷ്ട്രയിൽ ഇന്ന് മിക്ക സ്ഥലങ്ങളിലും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചക്ക് ശേഷം മഴയുടെ തീവ്രത കുറയാനാണ് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ട കനത്തമഴയെത്തുടർന്ന് ഗുജറാത്തിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സൗരാഷ്ട്ര, കച്ച് മേഖലകളിലും ഇന്ന് റെഡ് സോൺ പ്രഖ്യാപിച്ചു. ഇവിടെ മിക്ക സ്ഥലങ്ങളിലും മഴ ലഭിക്കുമെങ്കിലും ചില സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കാനാണ് സാധ്യത.
 


വാർത്തകൾ

Sign up for Newsletter



top