Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 8:45 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Decor

home-click

ഈ ക്യാമറ വീടിനായി ചെലവഴിച്ചത് 71 ലക്ഷം രൂപ...

Published:16 July 2020

ക്യാമറയോടുള്ള ഇരുവരുടെയും അടങ്ങാത്ത ഇഷ്ടമാണ് വീടിനും ക്യാമറയുടെ രൂപം നൽകാൻ ഇവരെ പ്രേരിപ്പിച്ചത്.വീടിന് മാത്രമല്ല, ഇവരുടെ മക്കളുടെ പേരിനുമുണ്ട് പ്രത്യേകത.

ഇഷ്ടത്തിനനുസരിച്ച് വീട് വയ്ക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഇപ്പോഴിത കർണാടകയിലെ ഒരു വീടാണ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ വീട് ശ്രദ്ധിക്കപ്പെടുന്നത് എന്നല്ലേ, മറ്റൊന്നുമല്ല ഒരു ക്യാമറയുടെ രൂപത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്.

ഫോട്ടൊഗ്രഫർമാരായ രവി കൃപാ ഹൊങ്കാൽ എന്നീ ദമ്പതികളുടെയാണ് ഈ വീട്. ക്യാമറയോടുള്ള ഇരുവരുടെയും അടങ്ങാത്ത ഇഷ്ടമാണ് വീടിനും ക്യാമറയുടെ രൂപം നൽകാൻ ഇവരെ പ്രേരിപ്പിച്ചത്.വീടിന് മാത്രമല്ല, ഇവരുടെ മക്കളുടെ പേരിനുമുണ്ട് പ്രത്യേകത.

കാനോൺ, എപ്സൺ, നിക്കോൺ എന്നിങ്ങനെയാണ് ഇവർ കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. വീടിന്‍റെ പേരാകട്ടെ ക്ലിക്ക് എന്നും. കർണാടകയിലെ ബെൽഗാം ജില്ലയിലെ ശാസ്ത്രിനഗറിലാണ് മൂന്ന് നിലകളുള്ള ഈ ക്യാമറ വീട് സ്ഥിതി ചെയ്യുന്നത്.

വീടിന്‍റെ മുൻപിലെ ഗ്ലാസ് ജനൽ നിർമിച്ചിരിക്കുന്നത് ലെൻസിന്‍റെ രൂപത്തിലാണ്. വിശാലമായ ഫിലിം സ്ട്രിപ്പ്, മെമ്മറി കാർഡ് എന്നിവയുടെ രൂപങ്ങളും വീടിന്‍റെ ഭംഗി വർധിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.

ക്യാമറയ്ക്കുള്ളിൽ കഴിയുന്നത് പോലെയാണ് തങ്ങൾ ഇവിടെ ജീവിക്കുന്നതെന്നും രവി കൂട്ടിച്ചേർത്തു. ഏകദേശം 71 ലക്ഷം രൂപയാണ് ഈ വീടിനായി ചെലവഴിച്ചത്. 

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top