09
August 2020 - 8:03 pm IST

Download Our Mobile App

National

FLIGHT.jpg

60 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആലോചന

Published:16 July 2020

ദീപാവലിയോടനുബന്ധിച്ചു നവംബറിൽ വിമാന സർവീസുകൾ തുടങ്ങാമെന്നാണ് കരുതുന്നത് 

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പടർന്നുപിടിക്കുന്നതിനു മുൻപ് സർവീസ് നടത്തിയിരുന്ന ആഭ്യന്തര വിമാന സർവീസുകളുടെ അറുപത് ശതമാനം പുനരാരംഭിക്കുന്നത് ആലോചനയിലാണെന്ന്  കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി.

കൊവിഡിന് മുൻപ് സർവീസ് നടത്തിയിരുന്ന 55 ശതമാനം മുതൽ 60 ശതമാനം വരെയുള്ള വിമാന സർവീസുകളാണ് പുനരാരംഭിക്കാൻ ആലോചന ദീപാവലിയോടനുബന്ധിച്ചു നവംബറിൽ വിമാന സർവീസുകൾ തുടങ്ങാമെന്നാണ് സൂചന.  

എന്നാൽ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അതി ഗുരുതരമായ രീതിയിലാണ് വർധിക്കുന്നത് . വ്യാഴാഴ്ച 32,695 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 9.69 ലക്ഷമായി. ഇതുവരെ 24,915 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരണമടഞ്ഞത്.
 


വാർത്തകൾ

Sign up for Newsletter



top