09
August 2020 - 7:15 pm IST

Download Our Mobile App

Kerala

covid virus.jpg

കാസർഗോഡ് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published:16 July 2020

11 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും നാല് പേർ വിദേശത്ത് നിന്ന് വന്നവരുമാണ് 

കാസർഗോഡ്: വ്യാഴാഴ്ച ജില്ലയിൽ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും നാല് പേർ വിദേശത്ത് നിന്ന് വന്നവരുമാണെന്ന് ഡിഎംഒ ഡോ എ വി രാംദാസ് അറിയിച്ചു.

സമ്പർക്കം

മംഗൽപാടി പഞ്ചായത്തിലെ 30 വയസുകാരി, 46,30, 36 വയസുള്ള പുരുഷന്മാർ, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികൾ, മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുകാരൻ, മധുർ പഞ്ചായത്തിലെ 21 കാരൻ ചെമ്മനാട് പഞ്ചായത്തിലെ 46 കാരി പനത്തടി പഞ്ചായത്തിലെ 65കാരൻ ഇതര സംസ്ഥാനം,കുമ്പള പഞ്ചായത്തിലെ 26,55 വയസ്സുളള പുരുഷൻന്മാർ( ഇരുവരും മംഗലാപുരത്തു നിന്നും ഒരുമിച്ച് കാറിൽ വന്നവർ )കളളാർ പഞ്ചായത്തിലെ 27 കാരൻ(ബംഗളൂരുവിൽ നിന്നും കാറിൽ വന്നു)


ജൂൺ 27 ന് ഷാർജയിൽ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 30 കാരി, ജൂൺ 22 ന് അജ്മാനിൽ നിന്ന് വന്ന  പളളിക്കര പഞ്ചായത്തിലെ 20 കാരൻ , ജൂൺ 26 ന് ദുബായിൽ നിന്ന് വന്ന  അജാനൂർ പഞ്ചായത്തിലെ 27 കാരൻ,ജൂൺ 10 ന് കുവൈത്തിൽ നിന്ന് വന്ന  മംഗൽപാടി പഞ്ചായത്തിലെ 32 കാരൻ


വീടുകളിൽ 5432  പേരും സ്ഥാപനങ്ങളിൽ നീരിക്ഷണത്തിൽ 814 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്  6246 പേരാണ്. പുതിയതായി  391  പേരെ നീരിക്ഷണത്തിലാക്കി. സെന്റിനൽ സർവ്വെ അടക്കം 523 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1568 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. 23 പേർക്ക് കൊവിഡ് നെഗറ്റീവ്
 


വാർത്തകൾ

Sign up for Newsletter



top