09
August 2020 - 7:19 pm IST

Download Our Mobile App

World

RAB.jpg

കൊവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ആശുപത്രി മേധാവി അറസ്റ്റിൽ

Published:16 July 2020

വിവരം പുറത്തു വന്നതോടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു

ധാക്ക: ബംഗ്ലാദേശിൽ ആയിരക്കണക്കിന് പേർക്ക് കൊവിഡില്ലെന്ന വ്യാജ ഫലം  നൽകിയ ആശുപത്രി മേധാവി അറസ്റ്റിൽ. മുഹമ്മദ് ശഹീദ് എന്നയാളാണ് ധാക്കയിലെ തന്റെ രണ്ടു ക്ലിനിക്കുകളിലായി നിരവധി പേരുടെ സ്രവം ശേഖരിച്ച് വ്യാജ ഫലം  നൽകിയത്.

വിവരം പുറത്തു വന്നതോടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ബുർഖ ധരിച്ച് ഇന്ത്യബംഗ്ലാദേശ് അതിർത്തിയിലുള്ള പുഴകടക്കുന്നതിനിടയിലാണ് പൊലീസിന്റെ വലയിലായത്.  വൻ തുക വാങ്ങി കൊവിഡ് മുക്തമാണെന്നാണ് എല്ലാവർക്കും ഇയാൾ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്
 


വാർത്തകൾ

Sign up for Newsletter



top