10
August 2020 - 2:39 pm IST

Download Our Mobile App

Updates

Declining

രാ​ജ്യ​ത്ത് മൊ​ബൈ​ല്‍ വ​രി​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ന്നു

Published:16 July 2020

ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ 30 ല​ക്ഷ​ത്തി​ലേ​റെ
മൊ​ബൈ​ല്‍ വ​രി​ക്കാ​രെ ന​ഷ്ട​മാ​യ​താ​യി
ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ്-19 വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ലോ​ക്ക് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മാ​ര്‍ച്ചി​ല്‍ രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​കോം ക​മ്പ​നി​ക​ള്‍ക്ക് വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​റ​വ് വ​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. വൊ​ഡാ​ഫോ​ണ്‍ ഐ​ഡി​യ​യ്ക്ക് മാ​ത്രം ന​ഷ്ട​മാ​യ​ത് 63 ല​ക്ഷം വ​രി​ക്കാ​രെ​യാ​ണ്. ഭാ​ര​തി എ​യ​ര്‍ടെ​ല്ലി​ന് 12 ല​ക്ഷം വ​രി​ക്കാ​രെ​യും ന​ഷ്ട​മാ​യി. ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യാ​ണ് ക​ണ​ക്ക് പു​റ​ത്ത് വി​ട്ട​ത്. അ​തേ​സ​മ​യം റി​ല​യ​ന്‍സ് ജി​യോ വ​രി​ക്കാ​രു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ച്ചു. 46.8 ല​ക്ഷം പു​തി​യ വ​രി​ക്കാ​രെ​യാ​ണ് ജി​യോ ക​ണ്ടെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ആ​കെ ടെ​ലി​ഫോ​ണ്‍ വ​രി​ക്കാ​രു​ടെ എ​ണ്ണം ഫെ​ബ്രു​വ​രി അ​വ​സാ​നം ഉ​ണ്ടാ​യി​രു​ന്ന 118 കോ​ടി​യി​ല്‍ നി​ന്ന് മാ​ര്‍ച്ച് അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും 117.8 കോ​ടി​യാ​യി കു​റ​ഞ്ഞു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തോ​ളം കു​റ​ഞ്ഞ് 65.6 കോ​ടി​യാ​യി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ 20 ല​ക്ഷം വ​ര്‍ധി​ച്ച് 52.1 കോ​ടി വ​രി​ക്കാ​രാ​യി. ലോ​ക്ഡൗ​ണി​നെ തു​ട​ര്‍ന്ന് വ​രു​മാ​നം നി​ല​ച്ച താ​ഴെ​ക്കി​ട​യി​ലു​ള്ള വ​രി​ക്കാ​ര്‍ മൊ​ബൈ​ല്‍ റീ​ചാ​ര്‍ജ് ചെ​യ്യാ​തി​രു​ന്ന​ത് വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് വ​രാ​ന്‍ കാ​ര​ണ​മാ​യി.


വാർത്തകൾ

Sign up for Newsletter



top