09
August 2020 - 8:31 pm IST

Download Our Mobile App

Updates

Infosys

ഒ​രു മ​ണി​ക്കൂ​റി​ല്‍ ഇ​ന്‍ഫോ​സി​സിലെ നി​ക്ഷേ​പ​ക​ര്‍ നേ​ടി​യ​ത് 50,000 കോ​ടി രൂ​പ

Published:16 July 2020

ജൂ​ണ്‍ വ​രെ​യു​ള്ള ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ല്‍ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​മ്പ​നി 11.4 ശ​ത​മാ​നം ഉ​യ​ര്‍ച്ച​യോ​ടെ 4233 കോ​ടി രൂ​പ ലാ​ഭം രേ​ഖ​പ്പെ​ടു​ത്തി​യ​ത് വ​രു​മാ​നം 8.5 ശ​ത​മാ​നം മെ​ച്ച​പ്പെ​ടു​ത്തി 23,655 കോ​ടി രൂ​പ​യാ​ക്കി​ക്കൊ​ണ്ടാ​ണ്.

മും​ബൈ: മി​ക​ച്ച പ്ര​വ​ര്‍ത്ത​ന ഫ​ല​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ ഇ​ന്‍ഫോ​സി​സി​ന്‍റെ ഓ​ഹ​രി വി​ല​യി​ലു​ണ്ടാ​യ കു​തി​പ്പു മൂ​ലം ഇ​ന്ന​ലെ ബി​എ​സ്ഇ വ്യാ​പാ​ര​ത്തി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ഇ​ന്‍ഫോ​സി​സ് നി​ക്ഷേ​പ​ക​രു​ടെ സ​മ്പാ​ദ്യ​ത്തി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ക്ക​പ്പെ​ട്ട​ത് 50,000 കോ​ടി രൂ​പ. ജൂ​ണ്‍ വ​രെ​യു​ള്ള ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ല്‍ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​മ്പ​നി 11.4 ശ​ത​മാ​നം ഉ​യ​ര്‍ച്ച​യോ​ടെ 4233 കോ​ടി രൂ​പ ലാ​ഭം രേ​ഖ​പ്പെ​ടു​ത്തി​യ​ത് വ​രു​മാ​നം 8.5 ശ​ത​മാ​നം മെ​ച്ച​പ്പെ​ടു​ത്തി 23,655 കോ​ടി രൂ​പ​യാ​ക്കി​ക്കൊ​ണ്ടാ​ണ്.

മു​ഖ്യ എ​തി​രാ​ളി​ക​ളാ​യ ടാ​റ്റാ ക​ണ്‍സ​ള്‍ട്ട​ന്‍സി സ​ര്‍വീ​സ​സി​നെ (ടി​സി​എ​സ്) മ​റി​ക​ട​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​ന്‍ഫോ​സി​സി​ന്‍റേ​ത്.​ യു​എ​സി​ലെ​യും യൂ​റോ​പ്പി​ലെ​യും പ്ര​ധാ​ന വി​പ​ണി​ക​ളി​ല്‍ കൊ​വി​ഡ് മൂ​ല​മു​ണ്ടാ​യ ത​ട​സ​ത്തെ​ത്തു​ട​ര്‍ന്ന് 2021 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ വ​രു​മാ​നം 6.3 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 5.06 ബി​ല്യ​ണ്‍ ഡോ​ള​റി​ലെ​ത്തി​യ​താ​യി ടി​സി​എ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു. ഇ​ന്‍ഫോ​സി​സി​ന്‍റെ വ​രു​മാ​ന​വും 4-5 ശ​ത​മാ​നം കു​റ​യു​മെ​ന്നാ​യി​രു​ന്നു നി​രീ​ക്ഷ​ക​ര്‍ മു​ന്‍കൂ​ട്ടി ക​ണ​ക്കാ​ക്കി​യ​ത്.

കൊ​റോ​ണ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 0-2 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടു​മെ​ന്ന് ഇ​ന്‍ഫോ​സി​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സോ​ഫ്റ്റ്‌​വെ​യ​ര്‍ ക​മ്പ​നി​യാ​യ ഇ​ന്‍ഫോ​സി​സി​ന് കൊ​വി​ഡ്-19 പ്ര​തി​സ​ന്ധി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ​ത് വി​ദേ​ശ​നാ​ണ്യ ചാ​ഞ്ചാ​ട്ട​ങ്ങ​ളി​ല്ലാ​ത്ത ഡോ​ള​റി​ലെ വ​രു​മാ​നം 1.5 ശ​ത​മാ​നം വ​ര്‍ധി​ച്ച് 3.12 ബി​ല്യ​ണ്‍ ആ​യ​താ​ണ്. നി​ല​വി​ലെ പ്ര​തി​സ​ന്ധി​യി​ല്‍ മി​ക്ക വ​ലി​യ സം​രം​ഭ​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം ത്വ​രി​ത ഗ​തി​യി​ലാ​യ​ത് ക​മ്പ​നി​ക്കു ഗു​ണ​ക​ര​മാ​യി. ക്ലൗ​ഡ്, ജോ​ലി​സ്ഥ​ലം, ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ത​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണെ​ന്ന് ഇ​ന്‍ഫോ​സി​സ് സി​ഇ​ഒ സ​ലീ​ല്‍ പ​രേ​ഖ് പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top