09
August 2020 - 8:34 pm IST

Download Our Mobile App

Flash News
Archives

Updates

Alibaba

ഇ​ന്ത്യ​യി​ൽ യു​സി ബ്രൗ​സ​ർ, യു​സി ന്യൂ​സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് ആ​ലി​ബാ​ബ

Published:16 July 2020

59 ചൈ​നീ​സ് ആ​പ്പു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ലി​ബാ​ബ ഗു​രു​ഗ്രാ​മി​ലെ​യും മും​ബൈ​യി​ലെ​യും ഓ​ഫി​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ന്യൂ​ഡ​ൽ​ഹി: ഇ-​കൊ​മേ​ഴ്സ് രം​ഗ​ത്തെ ചൈ​നീ​സ് ഭീ​മ​ൻ ആ​ലി​ബാ​ബ ഇ​ന്ത്യ​യി​ൽ യു​സി ബ്രൗ​സ​ർ, യു​സി ന്യൂ​സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. 59 ചൈ​നീ​സ് ആ​പ്പു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ലി​ബാ​ബ ഗു​രു​ഗ്രാ​മി​ലെ​യും മും​ബൈ​യി​ലെ​യും ഓ​ഫി​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് ജാ​ക്ക് മാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ലി​ബാ​ബ. ഗൂ​ഗ്‌​ൾ ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് യു​സി ബ്രൗ​സ​ർ. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നും സു​ര​ക്ഷ​യ്ക്കും പൊ​തു സം​വി​ധാ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ 29നാ​ണ് ടി​ക്‌​ടോ​ക് ഉ​ൾ​പ്പെ​ടെ 59 ചൈ​നീ​സ് ആ​പ്പു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ചോ​ർ​ത്തു​ന്നു​വെ​ന്നും സെ​ർ​വ​റു​ക​ൾ ചൈ​ന​യി​ലാ​ണെ​ന്നു​മു​ൾ​പ്പെ​ടെ ഈ ​ആ​പ്പു​ക​ളെ​ക്കു​റി​ച്ചു നേ​ര​ത്തേ ത​ന്നെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top