06
August 2020 - 12:15 am IST

Download Our Mobile App

Food

strawberry-barfi-recipe

നാവിൽ കൊതിയൂറും സ്‌ട്രോബെറി ബര്‍ഫി...

Published:18 July 2020

# ഷെഫ് അജിത് ബംഗേര, സീനിയര്‍ ഐടിസി ഗ്രാന്‍ഡ് ചോള

കുട്ടികളുടെ മുതൽ മുതിർന്നവരുടെ വരെ നാവിൽ കൊതിയൂറുന്ന ഈ സ്‌ട്രോബെറി ബര്‍ഫി ഉണ്ടാക്കുന്ന വിധം നമ്മുക്കായി പരിചയപ്പെടുത്തിയിരിക്കുന്നത് ഷെഫ് അജിത് ബംഗേര (സീനിയര്‍ ഐടിസി ഗ്രാന്‍ഡ് ചോള) ആണ്. 

വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന രുചിയേറിയ ഒരു വിഭവമാണ് സ്ട്രോബറി ബർഫി. മധുരം ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു ഉഗ്രൻ വിഭവം കൂടിയാണിത്. കുട്ടികളുടെ മുതൽ മുതിർന്നവരുടെ വരെ നാവിൽ കൊതിയൂറുന്ന ഈ സ്‌ട്രോബെറി ബര്‍ഫി ഉണ്ടാക്കുന്ന വിധം നമ്മുക്കായി പരിചയപ്പെടുത്തിയിരിക്കുന്നത് ഷെഫ് അജിത് ബംഗേര (സീനിയര്‍ ഐടിസി ഗ്രാന്‍ഡ് ചോള) ആണ്. 

സ്‌ട്രോബെറി ബര്‍ഫി തയാറാക്കുന്ന വിധം

ചേരുവകള്‍

ആശീര്‍വാദ് നെയ്യ് - 1 ടീസ്പൂണ്‍

മാവ - 1 കപ്പ്

ചിരകിയ നാളികേരം - 1 കപ്പ്

സ്‌ട്രോബെറി ക്രഷ് - 1 കപ്പ്

പഞ്ചസാര - 1/4 കപ്പ്

ആശീര്‍വാദ് ആട്ട - 1/2 കപ്പ്

ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍

മിക്‌സഡ് നട്‌സ്, അരിഞ്ഞത് - 1 ടേബ്ള്‍സ്പൂണ്‍

പാചകവിധി

പാചകസമയം - 20 മിനിറ്റ്

1. ഒരു പാനില്‍ ആശീര്‍വാദ് നെയ്യ് ചൂടാക്കി മാവ വഴറ്റുക.

2. ഇതില്‍ ചിരകിയ നാളികേരം ചേര്‍ത്ത് നാളികേരത്തില്‍ നിന്ന് എണ്ണ ഊറി വരുന്നതു വരെ വഴറ്റുക

3. സ്‌ട്രോബെറി ക്രഷ്, പഞ്ചസാര, ആശീര്‍വാദ് ആട്ട, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക

4. ഒരേ പരുവം ആകുന്നതുവരെ വഴറ്റുക.

5. നെയ്യ് പുരട്ടിയ ഒരു ട്രേയില്‍ ഇത് ഒരേ കനത്തില്‍ പരത്തിവെയ്ക്കുക

6. ഇതിനു മേല്‍ നട്‌സ് വിതറിയ ശേഷം 2 മണിക്കൂര്‍ നേരം റഫ്രിജറേറ്റ് ചെയ്യുക.

7. ബര്‍ഫി കഷണങ്ങളായി മുറിച്ച് വിളമ്പുക.


വാർത്തകൾ

Sign up for Newsletter



top