ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:19 July 2020
കൊറോണ കാലം എല്ലാ മേഖലകളെയും താറുമാറാക്കിയിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധിയിൽ നിന്നും കര കയറാൻ പുതിയ ടെക്നിക്ക് പ്രയോഗിക്കുന്നതും കുറവല്ല.പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ടൂറിസം മേഖല ആണ്. എന്നാൽ ഈ പ്രതിസന്ധി എങ്ങനെ തങ്ങൾക്കു അനുകൂലമാക്കി മാറ്റം വരുത്താം എന്ന് ചിന്തിക്കുന്നവരും കുറവല്ല. ഇപ്പോൾ യാത്ര പ്രേമികളെ കയ്യിലെടുക്കാൻ ഒരു ഹോട്ടൽ ഇന്റീരിയറിൽ വരുത്തിയിരിക്കുന്ന മാറ്റമാണ വൈറൽ ആയിരിക്കുന്നത്.
വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് അമ്പരിപ്പിക്കുന്ന ഈ മാറ്റം.ബാത്ത് ടാബ് മുതൽ ടോയ്ലറ്റ് വരെ സ്വർണത്തിലാണ് നിർമിച്ചിരിക്കുന്നത്.ഗോൾഡൻ ലെയ്ക് ഹോട്ടൽ ആണ് പേര് സൂചിപികുനത് പോലെ താനെ മുഴുവൻ സ്വർണത്തിൽ നിർമിച്ചിരിക്കുന്നത്. നിലവിൽ ലോകത്തു ഒരു ഹോട്ടലിലും ഇത്തരം സൗകര്യമില്ല.ഇവിടെ ഒരു രാത്രിയിൽ താമസിക്കാനുള്ള ചിലവ് എത്രയെന്നല്ലേ? ഏകദേശം ഇന്ത്യൻ രൂപ 18716 ആണ് ഒരു രാത്രിക്കു ഇവിടെ ചാർജ് ചെയുന്നത്.