06
August 2020 - 12:35 am IST

Download Our Mobile App

Trends

elizabath

എലിസബത്ത് രാജ്ഞിയുടെ കിരീടവും ഗൗണുമണിഞ്ഞ് നവവധുവായി ബിയാട്രിസ് രാജകുമാരി

Published:19 July 2020

വിന്‍റേജ് ശൈലിയിലുള്ള ഐവറി ഡ്രസിൽ അതിമനോഹരിയായാണ് ബിയാട്രിസ് ചടങ്ങിനെത്തിയത്. 1947 ൽ മുത്തശ്ശി എലിസബത്ത് രാജ്ഞി തന്‍റെ വിവാഹത്തിന് ധരിച്ച അതേ ഗൗണാണ് ബിയാട്രിസും ധരിച്ചത്.

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രിസ് വിവാഹിതയായിരിക്കുകയാണ്. അടുത്തബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊട്ടാരത്തിൽ വച്ചായിരുന്നു കല്യാണം. ആൻഡ്രൂ രാജകുമാരന്‍റെയും സാറയുടെയും മകളായ ബിയാട്രിസ് ഇറ്റാലിയൻ വ്യവസായിയായ എഡോർഡോ മോപ്പെല്ലി മോസിയെയാണ് വിവാഹം കഴിച്ചത്.

വിന്‍റേജ് ശൈലിയിലുള്ള ഐവറി ഡ്രസിൽ അതിമനോഹരിയായാണ് ബിയാട്രിസ് ചടങ്ങിനെത്തിയത്. 1947 ൽ മുത്തശ്ശി എലിസബത്ത് രാജ്ഞി തന്‍റെ വിവാഹത്തിന് ധരിച്ച അതേ ഗൗണാണ് ബിയാട്രിസും ധരിച്ചത്.

മാത്രമല്ല വിവാഹത്തിനായി ധരിച്ച കിരീടവും എലിസബത്ത് രാജ്ഞിയുടേതായിരുന്നു. വജ്രക്കല്ലുകൾ പതിച്ച കിരീടം 1919 ൽ ആണ് നിർമിച്ചത്.

മേയിലാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. ഇതോടെയാണ് കൊട്ടാരത്തിൽ വച്ച് രഹസ്യമായി വിവാഹം നടത്താൻ തീരുമാനിച്ചത്.

എലിസബത്ത് രാജ്ഞി ഭർത്താവ് ഫിലിപ്പ് എന്നിവർക്കൊപ്പം അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 


വാർത്തകൾ

Sign up for Newsletter



top