06
August 2020 - 11:47 pm IST

Download Our Mobile App

Food

bineesh.jpg

ശർക്കരയും കൊപ്രയും വച്ചൊരു ഉഗ്രൻ ഐറ്റവുമായി നടൻ ബിനീഷ്

Published:20 July 2020

ഇപ്പോഴിത മറ്റൊരു വ്യത്യസ്ത വിഭവവുമായി എത്തിയിരിക്കുകയാണ് താരം. കൊപ്രയും ശർക്കരയും കൊണ്ട് വളരെ സിംപിളായി ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. കൊപ്രയിൽ ശർക്കര നിറച്ച് ചുട്ടെടുക്കയാണ് താരം.

കൊറോണക്കാലത്ത് തനിനാടൻ വിഭവങ്ങളുടെ പരീക്ഷണത്തിലാണ് നടൻ ബിനീഷ് ബാസ്റ്റിൻ. നിരവധി രുചിയേറിയ വിഭവമാണ് ഇതിനോടകം തന്നെ താരം പങ്കുവച്ചത്. ഇപ്പോഴിത മറ്റൊരു വ്യത്യസ്ത വിഭവവുമായി എത്തിയിരിക്കുകയാണ് താരം. കൊപ്രയും ശർക്കരയും കൊണ്ട് വളരെ സിംപിളായി ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. കൊപ്രയിൽ ശർക്കര നിറച്ച് ചുട്ടെടുക്കയാണ് താരം.

ആദ്യം ഉണയൃങ്ങിയ തേങ്ങ പൊതിച്ച് ചിരട്ട മാറ്റിയെടുക്കണം. തുടർന്ന് കൊപ്രയുടെ മുകൾ ഭാഗം മുറിച്ചു മാറ്റി ഉരലിൽ പൊടിച്ചെടുത്ത അതിൽ നിറയ്ക്കണം. ബൈൻഡിങ് വയർ മുറുക്കി നീട്ടി ചുറ്റി എടുക്കണം. ഇത് തീയിൽ ചുട്ട് എടുക്കണം. എന്നാൽ തീപിടിപ്പിക്കുമ്പോൾ മണ്ണെണ്ണ ഒഴിച്ച് തീപിടിപ്പിക്കരുതെന്നും താരം പറഞ്ഞു.

ചകിരിയും ചിരട്ടയും കർപ്പൂരവും ഇട്ട് തീപിടിപ്പിച്ച് അതിന് മുകളിൽ ഈ ശർക്കര നിറച്ച കൊപ്ര കെട്ടി തൂക്കിയിടാം. പിന്നീട് വാട്ടിയെടുത്ത വാഴയിലയിൽ ചുട്ടടുത്ത കൊപ്ര മുറിച്ച് ശർക്കരയും ചേർത്ത് കഴിക്കാം. പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണിതിനെന്നാണ് ബിനീഷ് പറയുന്നത്. 


വാർത്തകൾ

Sign up for Newsletter



top