06
August 2020 - 12:40 am IST

Download Our Mobile App

Europe

uk

ഇന്ത്യക്കാര്‍ക്ക് യുകെയില്‍ നഴ്‌സിങ് പഠിക്കാനും ജോലി നേടാനും കൂടുതല്‍ അവസരങ്ങള്‍

Published:22 July 2020

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് നഴ്‌സിങ് പഠിക്കാനും, ബിഎസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് എംഎസ് സി എടുക്കുന്നതിനും തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലി നേടുന്നതിനും സാഹചര്യം കൂടുതല്‍ അനുകൂലമാണ് ഇപ്പോള്‍.

ലണ്ടന്‍: ബ്രിട്ടന്‍റെ പുതിയ കുടിയേറ്റ നയം അനുസരിച്ച് ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ആരോഗ്യ മേഖലയില്‍ ഉന്നത പഠനം നടത്തുന്നതിനും ജോലി നേടുന്നതിനും സാധ്യതകള്‍ വര്‍ധിക്കുന്നു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് നഴ്‌സിങ് പഠിക്കാനും, ബിഎസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് എംഎസ് സി എടുക്കുന്നതിനും തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലി നേടുന്നതിനും സാഹചര്യം കൂടുതല്‍ അനുകൂലമാണ് ഇപ്പോള്‍.

ഐഇഎല്‍ടിഎസ് പോലുള്ള ഭാഷാ പരിജ്ഞാന ടെസ്റ്റ് കടന്നുകൂടാന്‍ കഴിയാത്ത നഴ്‌സിങ് ബിരുദധാരികള്‍ക്കു പോലും ബിരുദാനന്തര ബിരുദ പഠനത്തിന് അവസരമുണ്ട്. നഴ്‌സിങ് മാത്രമല്ല, ഇതര സ്ട്രീമുകളില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്.

നഴ്‌സിങ്ങില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് യുകെയിലെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും അപേക്ഷിക്കാന്‍ സാധിക്കും. ഈ വര്‍ഷം സെപ്റ്റംബറിലും അടുത്ത വര്‍ഷം ജനുവരിയിലും കോഴ്‌സുകളിലെ പ്രവേശനത്തിനും അപേക്ഷിക്കാനാവും.


വാർത്തകൾ

Sign up for Newsletter



top