06
August 2020 - 1:05 am IST

Download Our Mobile App

Europe

france.jpg

ഉപരിപഠനത്തിനു തയാറെടുക്കുന്നവര്‍ക്ക് ഫ്രന്‍സിലേക്ക് യാത്ര ചെയ്യാം

Published:22 July 2020

2020-2021 അധ്യയന വര്‍ഷം ദീര്‍ഘകാല കോഴ്‌സുകള്‍ക്ക് ചേരാന്‍ ഉദ്ദേശിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഇളവുകള്‍ ബാധകമാണ്. പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വിദേശ വിദ്യാര്‍ഥികളാണ് ഫ്രാന്‍സില്‍ ഉപരിപഠനത്തിനുണ്ടാകുക.

പാരീസ്: സെപ്റ്റംബറില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തില്‍ ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിനു രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് യാത്രാതടസം വരില്ലെന്ന് സൂചന. യൂറോപ്യന്‍ യൂണയിനു പുറത്തുനിന്നുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ഫ്രാന്‍സ് യാത്രാ ഇളവുകള്‍ നല്‍കിത്തുടങ്ങി.

2020-2021 അധ്യയന വര്‍ഷം ദീര്‍ഘകാല കോഴ്‌സുകള്‍ക്ക് ചേരാന്‍ ഉദ്ദേശിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഇളവുകള്‍ ബാധകമാണ്. പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വിദേശ വിദ്യാര്‍ഥികളാണ് ഫ്രാന്‍സില്‍ ഉപരിപഠനത്തിനുണ്ടാകുക. ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ലോകരാജ്യങ്ങളിലൊന്നു കൂടിയാണ് ഫ്രാന്‍സ്.

ഫ്രാന്‍സിന്റെ ലോങ്-സ്‌റ്റേ സ്റ്റഡി വിസ, അല്ലെങ്കില്‍ ഷെങ്കന്‍ സ്റ്റഡി വിസയുള്ളവര്‍ക്കാണ് സെപ്റ്റംബറോടെ രാജ്യത്തെത്തി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതിയുള്ളത്. കോഴ്‌സ് ഏറ്റവും ചുരുങ്ങിയത് മൂന്നു മാസം ദൈര്‍ഘ്യമുള്ളതായിരിക്കണം.

യൂറോപ്യന്‍ യൂണിയനുള്ളില്‍ എവിടെനിന്നും ഫ്രാന്‍സിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ നിലവിലില്ല. യുകെയില്‍നിന്നുള്ളവര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാം. ഇന്ത്യ അടക്കം ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അതതു രാജ്യങ്ങളുടെ യാത്രാ നിബന്ധനകള്‍ പ്രകാരം യാത്രാ സൗകര്യം തേടാം.


വാർത്തകൾ

Sign up for Newsletter



top