25
October 2020 - 5:03 pm IST

Download Our Mobile App

Offbeat

human-cruelty-cat-viral-video

ഈ കാഴ്ചയൊരുക്കിയവർക്ക് സോഷ്യൽ മീഡിയയിൽ മാപ്പില്ല

Published:22 July 2020

# ബിനീഷ് മള്ളൂശേരി

'ഒന്ന് ആഞ്ഞുപിടിച്ചു ഷെയർ ചെയ്താൽ മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച ഈ ചേട്ടനുള്ള ട്രോഫി വേഗം വാങ്ങിച്ചു കൊടുക്കാമായിരുന്നു..

കോട്ടയം: 'ഒന്ന് ആഞ്ഞുപിടിച്ചു ഷെയർ ചെയ്താൽ മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച ഈ ചേട്ടനുള്ള ട്രോഫി വേഗം വാങ്ങിച്ചു കൊടുക്കാമായിരുന്നു.. അപ്പോ തുടങ്ങുവല്ലേ..ഫ്രണ്ട്‌സ്' എന്നായിരുന്നു വാട്ട്സ് ആപ്പിൽ പ്രചരിക്കുന്ന ഒരു ഫോർവേഡ് പോസ്റ്റിൽ കണ്ട കുറിപ്പ്. ഒപ്പം ഒരു മിനിട്ട് മാത്രം ദൈർഖ്യമുള്ള ഒരു വീഡിയോയും കൂടെ, ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പറ്റുമോ എന്നൊരു ചോദ്യവും.
 
ഒരു പൂച്ചക്കുട്ടിയെ തീ കൊളുത്തി കൊല്ലുന്നു. തികച്ചും ഒരു മനുഷ്യനും ഒരു മിണ്ടാപ്രാണിയോട് ചെയ്യാൻ പാടില്ലാത്ത നിഷ്ഠൂരമായ ഒരു പ്രവർത്തിയുടെ വീഡിയോ ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ലൈക്കും ഷെയറും വാങ്ങിക്കൂട്ടാൻ ശ്രമിച്ച ഇയാളെ നിയമത്തിനു മുന്നിലെത്തിക്കാനാവുമോ എന്നതായിരുന്നു പോസ്റ്റിന് പിന്നിലെ ചേതോവികാരം. ഉറപ്പായും ഇത് ചെയ്തയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. 

സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വിഡിയോയിൽ കാണുന്നത് പുൽത്തകിടിയിൽ വിശ്രമിക്കുന്ന ഒരു നനഞ്ഞ പൂച്ചക്കുട്ടിയുടെ അരികിലേക്ക് വീഡിയോ എടുത്തയാൾ അടുക്കുന്നു. അടുത്തെത്തി സിഗരറ്റ് ലൈറ്റർ തെളിച്ച ശേഷം പൂച്ചയുടെ ശരീരത്തേക്ക് അടുപ്പിക്കുകയുമാണ്. പെട്ടന്ന് തീഗോളമായി മാറുന്ന പൂച്ച പ്രാണരക്ഷാർഥം ഓടിനടന്ന് ഒടുവിൽ തീഗോളമായിത്തന്നെ ചത്തുവീഴുന്നതുമാണ്. ശരീരമാസകലം തീപിടിച്ച്  രക്ഷപെടാൻ ഓടിനടക്കുന്ന പൂച്ചയുടെ പിന്നാലെ വിഡിയോ പകർത്തുന്ന വ്യക്തി പോകുന്നതും ദൃശ്യങ്ങളിൽ അറിയാൻ സാധിക്കും. ജീവൻ നിലനിർത്താൻ പുൽത്തകിടിയിൽ ഉരുണ്ടും മറിഞ്ഞും തീകെടുത്താൻ ആ മിണ്ടാപ്രാണി ശ്രമിക്കുന്നതും ഒടുവിൽ കരച്ചിലോടെ ജീവന്റെ പിടച്ചിൽ അവസാനിക്കുന്നതുവരെ വിഡിയോയിൽ പകർത്തിയിരിക്കുന്നു. നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലാണ് ഈ ക്രൂരകൃത്യത്തിന്റെ തുടക്കം. വീഡിയോ എടുത്തയാൾ മഞ്ഞ വള്ളിയുള്ള ചെരിപ്പ് ധരിച്ചിരിക്കുന്നതും കാണാം. പെട്രോളോ, സാനിറ്റയ്സർ പോലെയുള്ള പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള എന്തോ പൂച്ചയുടെ ശരീരത്ത് ഒഴിച്ചതിന് ശേഷമായിരിക്കണം ഈ ക്രൂരകൃത്യം. 

മനുഷ്യർ കാട്ടുപന്നിക്ക് വച്ച കൈതച്ചക്കയിൽ സ്‌ഫോടകവസ്‌തു നിറച്ച  കെണിയിൽപ്പെട്ട് നിലമ്പൂരിൽ ഗർഭിണിയായ കാട്ടാന മുഖം തകർന്ന് ചെരിഞ്ഞ സംഭവം കേരള മനസ്സാക്ഷിയെ അടുത്തിടെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു. പക്ഷെ ഇതങ്ങനെയല്ല ഒരു മിണ്ടാപ്രാണിയെ ഇല്ലായ്‌മ ചെയ്യാൻ കരുതിക്കൂട്ടി ചെയ്ത ഒരു കൃത്യത്തിന്റെ വീഡിയോ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പരത്തി അതിലൂടെ ആനന്ദിക്കുകയും ചെയ്ത ഒരു സംഭവം. ഇതിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾക്ക് മാപ്പ് നൽകാനാവില്ലെന്ന് തന്നെയാണ് ഈ വീഡിയോ ഇപ്പോൾ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളിലുള്ളവരുടെ ആഗ്രഹവും ലക്ഷ്യവും. ലക്‌ഷ്യം വിജയിക്കട്ടെ.  ഇത് ചെയ്തവർ ആരാണെങ്കിലും ഏതുനാട്ടിലുള്ളവരാണെങ്കിലും നിയമത്തിനു മുന്നിൽ എത്തുമെന്ന് പ്രത്യാശിക്കാം.

ആ വീഡിയോ നിങ്ങളെ കാണിക്കുവാൻ ഞങ്ങളുടെ മനസ് അനുവദിക്കുന്നില്ല അതിനാൽ  വീഡിയോ ഇവിടെചേർകുന്നില്ല 


വാർത്തകൾ

Sign up for Newsletter



top