25
October 2020 - 4:23 pm IST

Download Our Mobile App

Comment

rajinikanth-s-hashtag-skanthanuk-harohara-goes-trending-on-internet

സ്കന്ദനുക്ക് ഹരോഹര, ഹാഷ്‌ടാഗുമായി രജനി

Published:23 July 2020

സ്ക​ന്ദ ഷ​ഷ്ഠി ക​വ​ച​ത്തെ ആ​ക്ഷേ​പി​ച്ച  യു​ക്തി​വാ​ദി സം​ഘം "ക​റു​പ്പ​ർ കൂ​ട്ട'​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തി​നു ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ച് ര​ജ​നി​കാ​ന്ത്. യു​ക്തി​വാ​ദി​ക​ളു​ടെ ന​ട​പ​ടി​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് ട്വി​റ്റ​റി​ൽ "സ്ക​ന്ദ​നു​ക്ക് ഹ​രോ​ഹ​ര'​എ​ന്ന ഹാ​ഷ്‌​ടാ​ഗി​ൽ ര​ജ​നി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

"ദൈ​വ​ങ്ങ​ളെ ആ​ക്ഷേ​പി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​വ​സാ​ന​മാ​ക​ട്ടെ''

ചെ​ന്നൈ: സ്ക​ന്ദ ഷ​ഷ്ഠി ക​വ​ച​ത്തെ ആ​ക്ഷേ​പി​ച്ച  യു​ക്തി​വാ​ദി സം​ഘം "ക​റു​പ്പ​ർ കൂ​ട്ട'​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തി​നു ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ച് ര​ജ​നി​കാ​ന്ത്. യു​ക്തി​വാ​ദി​ക​ളു​ടെ ന​ട​പ​ടി​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് ട്വി​റ്റ​റി​ൽ "സ്ക​ന്ദ​നു​ക്ക് ഹ​രോ​ഹ​ര'​എ​ന്ന ഹാ​ഷ്‌​ടാ​ഗി​ൽ ര​ജ​നി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പ​ത്തു​മാ​സം മാ​ത്രം ശേ​ഷി​ക്കെ ര​ജ​നി​യു​ടേ​ത് ശ​ക്ത​മാ​യ രാ​ഷ്‌​ട്രീ​യ പ്ര​സ്താ​വ​ന​യാ​യും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

മു​രു​ക​നെ പ്ര​കീ​ർ​ത്തി​ക്കു​ന്ന സ്ക​ന്ദ ഷ​ഷ്ഠി ക​വ​ച​ത്തെ അ​ധി​ക്ഷേ​പി​ച്ച ക​റു​പ്പ​ർ കൂ​ട്ടം ചാ​ന​ൽ അ​വ​താ​ര​ക​ൻ സു​രേ​ന്ദ്ര ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ചാ​ന​ൽ അ​ട​ച്ചു​പൂ​ട്ടു​ക​യും മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ ചാ​ന​ലി​ന്‍റെ 750ലേ​റെ വി​ഡി​യൊ​ക​ൾ യു​ട്യൂ​ബി​ൽ നി​ന്നു നീ​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ര​ജ​നി​യു​ടെ പ്ര​സ്താ​വ​ന. യു​ക്തി​വാ​ദി​ക​ളാ​യ ക​മ​ൽ​ഹാ​സ​നും രാ​ഘ​വ ലോ​റ​ൻ​സു​മു​ൾ​പ്പെ​ടെ ന​ട​ന്മാ​രും ഡി​എം​കെ നേ​തൃ​ത്വ​വും  ക​റു​പ്പ​ർ കൂ​ട്ട​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞെ​ങ്കി​ലും ഇ​വ​രു​ടെ ന​ട​പ​ടി​ക​ളെ അ​പ​ല​പി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, മ​ത​വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന​തും ദൈ​വ സ​ങ്ക​ൽ​പ്പ​ത്തെ ഇ​ക​ഴ്ത്തി​ക്കാ​ട്ടു​ന്ന​തു​മാ​യ എ​ല്ലാ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഇ​തോ​ടെ അ​വ​സാ​ന​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യാ​ണു ര​ജ​നി പ്ര​തി​ക​രി​ച്ച​ത്. എ​ല്ലാ വി​ശ്വാ​സ​വും സ്വീ​കാ​ര്യ​മാ​ണ്. മു​രു​ക​നെ വാ​ഴ്ത്തു​ക​യെ​ന്നും ര​ജ​നി.

ത​ന്‍റേ​ത് ആ​ത്മീ​യ രാ​ഷ്‌​ട്രീ​യ​മാ​ണെ​ന്ന് ര​ജ​നി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് ഏ​തെ​ങ്കി​ലും മ​ത​വു​മാ​യി ബ​ന്ധ​മി​ല്ല, മ​റി​ച്ച് ധാ​ർ​മി​ക​ത​യു​ടെ രാ​ഷ്‌​ട്രീ​യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നാ​യി​രു​ന്നു ര​ജ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.  അ​തേ​സ​മ​യം, യു​ക്തി​വാ​ദം അ​ടി​ത്ത​റ​യാ​യി സ്വീ​ക​രി​ച്ച ഡി​എം​കെ​യോ​ടും സ​ഖ്യ​ക​ക്ഷി​ക​ളോ​ടും അ​ക​ലം​പാ​ലി​ച്ച ര​ജ​നി ദൈ​വ​സ​ങ്ക​ൽ​പ്പ​ത്തെ അ​പ​ഹ​സി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​ന്ത്യം കു​റി​ക്ക​ണ​മെ​ന്ന് മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു.

1971ൽ ​സേ​ല​ത്തു ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ ദ്രാ​വി​ഡ​ർ ക​ഴ​കം സ്ഥാ​പ​ക​ൻ പെ​രി​യാ​ർ ശ്രീ​രാ​മ​ന്‍റെ ചി​ത്ര​ത്തി​ൽ ചെ​രു​പ്പു​മാ​ല​യി​ട്ട​തി​നെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഒ​രു പ​രി​പാ​ടി​ക്കി​ടെ ര​ജ​നി വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം വാ​ർ​ത്ത​യാ​ക്കി​യ തു​ഗ്ല​ക്ക് മാ​സി​ക അ​ന്ന​ത്തെ ക​രു​ണാ​നി​ധി സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ത്തെ​ന്നും ര​ജ​നി ഓ​ർ​മി​ച്ചി​രു​ന്നു. ര​ജ​നി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഡി​എം​കെ​യു​ൾ​പ്പെ​ടെ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തു. ന​വം​ബ​റി​ൽ ര​ജ​നി പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നി​രി​ക്കെ​യാ​ണ് വി​ശ്വാ​സ​കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​പ്പോ​ഴ​ത്തെ പ്ര​സ്താ​വ​ന. ര​ജ​നി നി​ല​പാ​ടു പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​കി​യി​രി​ക്കാ​മെ​ങ്കി​ലും കൃ​ത്യ​മാ​യ നി​ല​പാ​ടാ​ണി​തെ​ന്നും ഇ​തി​നു വി​പു​ല​മാ​യ ഫ​ല​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നും ചെ​ന്നെ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ ക​രാ​ട്ടെ ആ​ർ. ത്യാ​ഗ​രാ​ജ​ൻ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newslettertop