രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:23 July 2020
കാസര്‍ഗോഡ്: മദ്രസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ നിയമനം നടത്താവൂ എന്ന തരത്തില്‍ ചില പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് നല്കിയ നിര്‍ദ്ദേശം പിന്‍വലിച്ചതായി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ പറഞ്ഞു. അതൊരു ഉത്തരവ് ആയിരുന്നില്ല.
എന്റെ അറിവോടെയല്ല നിര്‍ദ്ദേശം നല്‍കിയത്. ഒരു വിഭാഗത്തിന് മാത്രമായി ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ നല്കാന് പൊലീസിന് കഴിയില്ല. ശ്രദ്ധയില്‍പ്പെട്ട ഉടനെ വിഷയത്തില്‍ താന്‍ ഇടപെട്ട് പൊലീസ് നല്കിയ നിര്‍ദ്ദേശം പിന്‍വലിച്ചിട്ടുണ്ടെന്നും ശില്‍പ്പ പറഞ്ഞു. പള്ളികമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ച് അവരെ കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വിവാദം സൃഷ്ടിക്കേണ്ട ആവശ്യം ഇല്ലെന്നും അവര്‍ പറഞ്ഞു. ചീമേനി, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ഈ സ്റ്റേഷന് പരിധികളിലെ ഏതാനും മഹല്‍ കമ്മിറ്റികള്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്.
താങ്കളുടെ പള്ളികമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും മറ്റും നിയമനങ്ങള്‍ നടത്തുമ്പോള്‍ നിയമിക്കപ്പെടുന്ന വ്യക്തിയുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച് ബോധ്യപ്പെടേണ്ടതും ടിയാന്മാര് ക്രിമിനല്‍ കേസുകളിലും മറ്റും ഉള്‍പ്പെടാത്ത ആളാണെന്നും നല്ല നടപ്പുകാരന് ആണെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രമേ നിയമന നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂ എന്നും അല്ലാത്ത പക്ഷം മേല്‍ നിയമനം നടത്തുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും എന്നാണ് സ്റ്റേഷന് ഹൗസ് ഓഫീസറുടെ ഒപ്പോടു കൂടി മഹല്‍ കമ്മിറ്റികള്‍ക്ക് നല്കിയ കത്തില്‍ ഉള്ളത്. കത്തിനെതിരെ പലരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ ഇത്തരമൊരു കത്തിനെ കുറിച്ച് അറിയുന്നത് തന്നെ. കത്ത് പിന്‍വലിക്കാന്‍ ഉടനടി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മഹല്‍ കമ്മിറ്റി ഭാരവാഹികളെ ബന്ധപ്പെട്ട് നിജസ്ഥിതി ബോധിപ്പിക്കുകയായിരുന്നു.