ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:24 July 2020
തടിയും വയറുമെല്ലാം പല അസുഖങ്ങള്‍ക്കും കാരണമാകും. പൊതുവേ അസുഖമുള്ളവരെ ശ്രദ്ധിച്ചു നോക്കൂ. പലര്‍ക്കും അമിതമായ ദുര്മേദസുണ്ടാകും. തടി കൂടാന്‍ പാരമ്പര്യം മുതലുള്ള പല കാര്യങ്ങളുമുണ്ട്. ഭക്ഷണ നിയന്ത്രണമില്ലാത്തതും സ്ട്രെസും വ്യായാമക്കുറവും ഭക്ഷണ ശീലങ്ങളും ഉറക്കക്കുറവുമെല്ലാം ഇതിനു കാരണമാകും. തടി കുറയ്ക്കാന്‍ പ്രധാനമായും നാം ആശ്രയിക്കുന്നത് ഡയറ്റിനേയാണ്. ഡയററിലൂടെ തടി കുറയ്ക്കാന്‍ സാധിയ്ക്കും. ഇതിനായി പലതരം ഡയറ്റുകളുമുണ്ട്. ഇതു കൃത്യമായി ചെയ്താല്‍ ഫലം ലഭിയ്ക്കുകയും ചെയ്യും. ടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഡയറ്റുകളില്‍ ഒന്നാണ് ഓട് മീല്‍ ഡയറ്റ്. നമ്മുടെ ഓട്സ് ഉപയോഗിച്ചുള്ള ഡയറ്റ് തന്നെ.
ഏതു രോഗമുള്ളവര്‍ക്കും ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്സ് എന്നു പൊതുവേ അംഗീകരിയ്ക്കപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന ഒന്നാണ്. നാരുകള്‍ ധാരാളമടങ്ങിയ, കൊഴുപ്പു കുറഞ്ഞ ഇത് തടി കുറയ്ക്കാനും ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും ഇതുത്തമമാണ്. ഓട്സ് തടി കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നു മാത്രമല്ല, ഓട്സ് കൊണ്ട് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഡയറ്റ് കൂടിയുണ്ട്.
ഓട്മീല്‍ ഡയറ്റ്.ഓട്മീല്‍ ഡയറ്റ് ഓട്സ് ഉപയോഗിച്ചുള്ള ഡയറ്റാണ്. എന്നാല്‍ ഓട്സിനു പുറമേ മറ്റു ഭക്ഷണങ്ങളും കഴിയ്ക്കാം. ഓട്സ് തന്നെയാണ് പ്രധാന ഭക്ഷണമായി ഈ ഡയറ്റില്‍ എടുക്കേണ്ടത്. ദിവസവും ഒന്നോ രണ്ടോ പ്രധാന ഭക്ഷണമെങ്കിലും ഓട്സായിരിയ്ക്കണം. ഇതിനു രണ്ടു സ്റ്റേജുകളാണ് ഉള്ളത്. ആദ്യത്തെ സ്റ്റേജില്‍ ആദ്യത്തെ ഒരാഴ്ച മൂന്നു ഭക്ഷണങ്ങളില്‍ ഓട്സ് കഴിയ്ക്കുക. അതായത് രാവിലത്തെ, ഉച്ചയ്ക്ക്, രാത്രി ഭക്ഷണത്തില്‍. ഒപ്പം ഫ്രൂട്സും കഴിയ്ക്കം. സ്നാക്സായി, ഇടയില്‍ വിശക്കുമ്പോള്‍ ഫ്രൂട്സ് കഴിയ്ക്കുക.