06
August 2020 - 12:10 am IST

Download Our Mobile App

Other news

mike-tyson-coming-back-to-boxing-ring

ഇടിവീരൻ മൈക്ക് ടൈസൺ വീണ്ടും വരുന്നു

Published:25 July 2020

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ടി​ക്കൂ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ ത​യ്യാ​റെ​ടു​ത്ത് ഇ​തി​ഹാ​സ ബോ​ക്സി​ങ് താ​രം മൈ​ക്ക് ടൈ​സ​ണ്‍. സെ​പ്റ്റം​ബ​ര്‍ 12ന് ​റോ​യ് ജോ​ണ്‍സ് ജൂ​നി​യ​റു​മാ​യു​ള്ള പ്ര​ദ​ര്‍ശ​ന മ​ത്സ​ര​ത്തി​ലാ​ണ് 54കാ​ര​നാ​യ ടൈ​സ​ണ്‍ റി​ങ്ങി​ലി​റ​ങ്ങു​ന്ന​ത്.

ന്യൂ​യോ​ര്‍ക്ക്: നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ടി​ക്കൂ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ ത​യ്യാ​റെ​ടു​ത്ത് ഇ​തി​ഹാ​സ ബോ​ക്സി​ങ് താ​രം മൈ​ക്ക് ടൈ​സ​ണ്‍. സെ​പ്റ്റം​ബ​ര്‍ 12ന് ​റോ​യ് ജോ​ണ്‍സ് ജൂ​നി​യ​റു​മാ​യു​ള്ള പ്ര​ദ​ര്‍ശ​ന മ​ത്സ​ര​ത്തി​ലാ​ണ് 54കാ​ര​നാ​യ ടൈ​സ​ണ്‍ റി​ങ്ങി​ലി​റ​ങ്ങു​ന്ന​ത്. പ്ര​ദ​ര്‍ശ​ന മ​ത്സ​രം ന​ട​ക്കു​ന്ന​തി​നാ​യി ഇ​തി​നോ​ട​കം ടൈ​സ​ണ്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ശീ​ല​ന വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.
 
2005ല്‍ ​കെ​വി​ന്‍ മാ​ക്ബ്രൈ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ടൈ​സ​ണ്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ടൈ​സ​ണി​ന്‍റെ മ​ട​ങ്ങി​വ​ര​വ് മ​ത്സ​ര​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​ര്‍ ന​ല്‍കു​ന്ന​ത്. 51കാ​ര​നാ​യ ജോ​ണ്‍സു​മാ​യു​ള്ള മ​ത്സ​ര​ത്തെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഇ​എ​സ്പി​എ​ന്നി​നോ​ട് വീ​ഡി​യോ കോ​ളി​ലൂ​ടെ ടൈ​സ​ണ്‍ പ്ര​തി​ക​രി​ച്ചു. 
   
ത​നി​ക്കോ ജോ​ണ്‍സി​നോ വ​ലി​യ പ​രി​ക്കേ​ല്‍ക്കേ​ല്‍ക്കു​മെ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളെ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ടൈ​സ​ണ്‍ വി​മ​ര്‍ശി​ച്ചു. കാ​ലി​ഫോ​ര്‍ണി​യ നി​യ​മ​പ്ര​കാ​രം ശി​രോ​വ​സ്ത്രം ധ​രി​ച്ചാ​ണ് മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ഞ​ങ്ങ​ള്‍ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള താ​ര​ങ്ങ​ളാ​ണ്. ഞ​ങ്ങ​ളെ എ​ങ്ങ​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ന​ന്നാ​യി അ​റി​യാ​മെ​ന്നും ടൈ​സ​ണ്‍ പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ ക​ഴി​വും ബോ​ക്സി​ങ്ങി​ലെ ശ​ക്തി​യു​മാ​ണ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ​ത്തെ​ക്കാ​ള്‍ ഭ​യാ​ന​ക​മാ​യ രൂ​പം കാ​ണി​ക്കാ​നാ​ണ് ഇ​ത്ത​വ​ണ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ഴ​യ മൈ​ക്ക് ടൈ​സ​ണാ​യി മ​ത്സ​രി​ക്കാ​ന്‍ 100 ശ​ത​മാ​ന​വും ആ​ഗ്ര​ഹി​ക്കു​ന്നു. മു​ന്നോ​ട്ടു​പോ​കാ​നു​ള്ള വേ​ഗ​ത എ​നി​ക്ക് ല​ഭി​ച്ചു. 
   
പ്രാ​യ​മാ​യ​വ​ര്‍ക്ക് വേ​ണ്ടി​യു​ള്ള ഈ ​പോ​രാ​ട്ട​ത്തി​ല്‍ അ​വ​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. എ​നി​ക്കി​ത് ഇ​പ്പോ​ള്‍ ചെ​യ്യാ​ന്‍ മ​റ്റ് പ​ല​ര്‍ക്കും ഇ​ത്ത​ര​ത്തി​ല്‍ മു​ന്നോ​ട്ടു​വ​രാ​ന്‍ പ്രേ​ര​ണ ല​ഭി​ക്കും. പ്രാ​യം ഒ​രു പ്ര​ശ്ന​മ​ല്ല. നി​ല​നി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ആ​ളു​ക​ളേ​ക്കാ​ള്‍ ആ​രാ​ധ​ക​ര്‍ എ​നി​ക്കു​ണ്ടെ​ന്നും മൈ​ക്ക് ടൈ​സ​ണ്‍ പ​റ​ഞ്ഞു. ഇ​ടി​ക്കൂ​ട്ടി​ല്‍ വി​സ്മ​യം തീ​ര്‍ക്കു​മ്പോ​ഴും വി​വാ​ദ നാ​യ​ക​ന്‍കൂ​ടി​യാ​യി​രു​ന്നു ടൈ​സ​ണ്‍. 1991ല്‍ ​പീ​ഡ​ന​ക്കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട ടൈ​സ​ണെ 1992ല്‍ ​മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്ക് ജ​യി​ലി​ല്‍ അ​ട​ച്ചി​രു​ന്നു. 1995ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹം വീ​ണ്ടും റി​ങ്ങി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു. ഹെ​വി​വെ​യ്റ്റ് കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ചെ​ങ്കി​ലും ര​ണ്ട് ത​വ​ണ ഇ​വാ​ന്‍ഡ​ര്‍ ഹോ​ളി​ഫീ​ല്‍ഡി​നോ​ട് തോ​റ്റു. എ​തി​രാ​ളി​യു​ടെ ചെ​വി ക​ടി​ച്ച​തി​ന് 18 മാ​സ​ത്തെ സ​സ്പെ​ഷ​ന്‍ഷ​നും അ​ദ്ദേ​ഹം നേ​രി​ട്ടി​രു​ന്നു. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഹെ​വി വെ​യ്റ്റ് ചാ​മ്പ്യ​നാ​ണ് ടൈ​സ​ണ്‍. 


വാർത്തകൾ

Sign up for Newsletter



top