01
December 2020 - 9:03 am IST

Download Our Mobile App

Gadget

China Phones, Smart Phone

ഇ​ന്ത്യ​യി​ൽ കാ​ലി​ട​റി ചൈ​നീ​സ് ഫോൺ ബ്രാ​ൻ​ഡു​ക​ൾ​

Published:26 July 2020

ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ചൈ​നീ​സ് ക​മ്പ​നി​ക​ളു​ടെ വി​പ​ണി പ​ങ്കാ​ളി​ത്തം 81 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 72 ശ​തമാ​ന​മാ​യാ​ണ് ഇ​ടി​ഞ്ഞ​ത്

മും​ബൈ: ഗാ​ല്‍വ​ന്‍ താ​ഴ്‌​വ​ര​യി​ലെ സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്ന് രാ​ജ്യ​ത്ത് ഉ​ട​ലെ​ടു​ത്ത ചൈ​ന വി​രു​ദ്ധ വി​കാ​രം സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു. ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ചൈ​നീ​സ് ക​മ്പ​നി​ക​ളു​ടെ വി​പ​ണി പ​ങ്കാ​ളി​ത്തം 81 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 72 ശ​തമാ​ന​മാ​യാ​ണ് ഇ​ടി​ഞ്ഞ​ത്. 

ഷ​വോ​മി, ഒ​പ്പോ, വി​വോ, റി​യ​ല്‍മി തു​ട​ങ്ങി​യ ചൈ​നീ​സ് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ബ്രാ​ന്‍ഡു​ക​ളാ​ണ് ഇ​ന്ത്യ​ന്‍ സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ വി​പ​ണി​യു​ടെ 81 ശ​ത​മാ​ന​വും ഇ​തു​വ​രെ കൈ​യാ​ളി​യി​രു​ന്ന​ത്. ചൈ​ന വി​രു​ദ്ധ വി​കാ​ര​ത്തി​നൊ​പ്പം ലോ​ക്ഡൗ​ണ്‍ കൂ​ടി​യാ​യ​പ്പോ​ള്‍ ര​ണ്ടു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ഇ​താ​ദ്യ​മാ​യി ചൈ​നീ​സ് ബ്രാ​ന്‍ഡു​ക​ളു​ടെ വി​ല്‍പ്പ​ന​യി​ല്‍ ഇ​ടി​വു​ണ്ടാ​യി.

ഇ​തോ​ടെ തൊ​ട്ടു മു​മ്പ​ത്തെ പാ​ദ​ത്തി​ല്‍ വി​ല്‍പ്പ​ന​യു​ടെ കാ​ര്യ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​യ സാം​സ​ങ് വീ​ണ്ടും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​പ്പോ​ഴും രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ ഷ​വോ​മി​യു​ടേ​താ​ണ്. 29 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​മാ​ണ് ഏ​പ്രി​ല്‍-​ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ അ​വ​ര്‍ നേ​ടി​യ​ത്. തൊ​ട്ടു​മു​ന്‍ പാ​ദ​ത്തി​ലെ 16 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 26 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്തം വ​ര്‍ധി​പ്പി​ച്ച സാം​സ​ങ്ങാ​ണ് ര​ണ്ടാ​മ​ത്.

17 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വോ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. ഒ​പ്പോ (11 ശ​ത​മാ​നം), റി​യ​ല്‍മി (9 ശ​ത​മാ​നം) എ​ന്നി​വ​യ്ക്കും മി​ക​ച്ച വി​പ​ണി പ​ങ്കാ​ളി​ത്ത​മു​ണ്ട്.  ഇ​ന്ത്യ​ന്‍ ബ്രാ​ന്‍ഡു​ക​ള​ട​ക്കം മ​റ്റു സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ക്ക് എ​ട്ടു ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​ത്. 2015 കാ​ല​യ​ള​വി​ല്‍ 16-18 ശ​ത​മാ​നം പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ ബ്രാ​ന്‍ഡു​ക​ളു​ടെ നി​ല​വി​ലെ വി​പ​ണി പ​ങ്കാ​ളി​ത്തം ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top